18 Friday
September , 2020
11.27 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

'ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വാദം തെറ്റ്'; 1921ൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എഴുതിയ കത്ത് പുറത്തുവിട്ട് ഹിന്ദു പത്രം


ബ്രിട്ടീഷ് അധിനിവേശത്തെ ധീരമായി ചെറുത്തുനിന്നതിലൂടെ ചരിത്രത്താളുകളിൽ ഇടംപിടിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921ൽ മലബാർ വിപ്ലവത്തിനിടെ നടന്ന കുപ്രചാരണങ്ങൾ തുറന്നുകാട്ടി എഴുതിയ കത്ത് ദ ഹിന്ദു പുനഃപ്രസിദ്ധീകരിച്ചു. 1921 ഒക്ടോബർ ഏഴിന് അയച്ച കത്താണ് ഹിന്ദു പുനഃപ്രസിദ്ധീകരിച്ചത്. കറുത്ത ലെഡ് പെൻസിൽ കൊണ്ട് മലയാളത്തിൽ എഴുതിയ കത്ത് ഹിന്ദു ഇം​ഗ്ലീഷ് ഭാഷയിലാണ് പ്രസിദ്ധീകരിച്ചത്. 1921 ഒക്ടോബർ 18നാണ് ഹിന്ദു പത്രം ഈ കത്ത് പ്രസിദ്ധീകരിച്ചത്.

 

മാപ്പിളമാർ ഹിന്ദുക്കളെ നിർബന്ധിത മത പരിവർത്തനം നടത്തുന്നു എന്ന വാദം തെറ്റാണെന്നും സർക്കാരിന്റെ ആളുകളും മഫ്തിയിലുള്ള റിസർവ് പൊലീസും വിമതരായി നടിച്ച് നടത്തിയ മതപരിവർത്തനങ്ങളാണതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മാപ്പിളമാർ ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്ന വാർത്ത വന്നതിനു പിന്നാലെയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പത്രാധിപർക്ക് കത്തയച്ചത്.

 

കത്ത് ഇങ്ങനെ...

 

പന്തല്ലൂർ കുന്ന് 


7-10-21


ബഹുമാനപ്പെട്ട പത്രാധിപർ, 


താഴെപ്പറയുന്ന വസ്തുതകൾ നിങ്ങളുടെ പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. മലബാറിൽ നിന്നു നിങ്ങൾക്ക് ലഭിച്ച റിപോർട്ടുകൾ അനുസരിച്ച് ഹിന്ദു- മുസ്‌ലിം ഐക്യം അവസാനിക്കുന്നതായി കാണിച്ചിരിക്കുന്നു. എന്റെ ആളുകൾ ഹിന്ദുക്കളെ നിർബന്ധിതമായി മതപരിവർത്തനം നടത്തുന്നുവെന്നത് തികച്ചും അവാസ്തവമാണ്. സർക്കാരിന്റെ ആളുകളും മഫ്തിയിലുള്ള റിസർവ് പൊലീസും വിമതരായി നടിച്ച് നടത്തിയ മതപരിവർത്തനങ്ങളാണത്. 

 

സൈന്യത്തിൽ നിന്ന് ഒളിഞ്ഞിരിക്കുന്ന നിരപരാധികളായ മുസ്‌ലിംകളെ സൈന്യത്തിനു പിടിച്ചുകൊടുക്കുന്ന ചില ഹിന്ദു സഹോദരങ്ങൾക്കു പുറമേ ചുരുക്കം ചില ഹിന്ദുക്കൾക്കും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനു പുറമേ ഈ വിപ്ലവത്തിനു കാരണക്കാരനായ നമ്പൂതിരിക്കും ഇതേ പ്രശ്നങ്ങളുണ്ടായി. സർക്കാരിന്റെ ചീഫ് മിലിറ്ററി കമാൻഡർ ഇപ്പോൾ താലൂക്കിലെ ഹിന്ദുക്കളുടെ ഒഴിഞ്ഞുപോവലിന് കാരണമായിരിക്കുകയാണ്. നിരപരാധികളായ മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും ഇവിടെ നിന്നു പോവാൻ അനുവദിക്കുന്നുമില്ല. 

 

ഹിന്ദുക്കളെ സൈനികസേവനത്തിനു നിർബന്ധിക്കുന്നുണ്ട്. ഇതിനാൽ നിരവധി ഹിന്ദുക്കൾ സംരക്ഷണം തേടി പന്തല്ലൂർ കുന്നിൽ എത്തിയിട്ടുണ്ട്. നിരവധി മുസ്‌ലിംകളും ഇതേപോലെ തന്റെ പിന്തുണ തേടിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി നിരപരാധികളായ ഏതാനും പേരെ പിടികൂടുകയും അവരെ ശിക്ഷിക്കുകയുമല്ലാതെ അവർക്ക് മറ്റൊരു നേട്ടവും ഉണ്ടാക്കാനായിട്ടില്ല. ലോകം മുഴുവനറിയട്ടെ ഇക്കാര്യം. മഹാത്മാ​ഗാന്ധിയും മൗലാനയും ഇക്കാര്യം അറിയട്ടെ. ഈ കത്ത് പ്രസിദ്ധീകരിച്ചില്ലെങ്കിൽ ഏതെങ്കിലും ഘട്ടത്തിൽ ഞാൻ നിങ്ങളോടു വിശദീകരണം ചോദിക്കും. 

 

വാരിയംകുന്നത്ത്  കുഞ്ഞഹമ്മദ് ഹാജി.


പന്തല്ലൂർ കമാൻഡർ. 

 

പിഎസ്: കത്തിന്റെ പകർപ്പ് മറ്റ് പത്രങ്ങൾക്കും അയച്ചേക്കാം.


01-10-21

 

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമരജീവിതം വരച്ചുകാട്ടുന്ന പൃഥ്വിരാജ് ചിത്രം വാരിയംകുന്നന്റെ പ്രഖ്യാപനം നടന്നതിനു പിന്നാലെ ഉയർന്ന സംഘപരിവാര വിദ്വേഷ പ്രചാരണങ്ങൾക്കിടെയാണ് ദ ഹിന്ദു വാരിയംകുന്നന്റെ കത്ത് പുറത്തുവിട്ടത്. 

 

മദ്രാസിൽ നിന്നു മലബാർ പോരാട്ട വാർത്ത പ്രസിദ്ധീകരിച്ചിരുന്ന ഹിന്ദു പത്രത്തിന് അന്ന് മലബാറിൽ ലേഖകർ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വാർത്താ സ്രോതസിന് പത്രം ബ്രിട്ടീഷ് സൈന്യത്തെ ആയിരുന്നു ആശ്രയിച്ചിരുന്നത്. വാസ്തവവിരുദ്ധമായ വാർത്ത പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദുവിന് കത്തയച്ചത്.

June 26, 2020, 16:21 pm

Advertisement

Advertisement