7 Tuesday
July , 2020
5.19 PM
livenews logo
flash News
പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ് സ്വപ്ന സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത്; പങ്കുവച്ചത് ​ഗവർണർ

എസ് ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം; അമ്മ സുഖമായി ഇരിക്കുന്നതായി മകൻ


ചെന്നൈ: ഗായിക എസ് ജാനകി മരിച്ചെന്ന് സമൂഹിക മാധ്യമങ്ങളിൽ പ്രചരണം. എന്നാൽ ഇത് തെറ്റായ വിവരമാണെന്ന് ബന്ധുക്കൾ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയിൽ മരണപ്പെട്ടു എന്ന വ്യാജവാർത്തയാണ് പ്രചരിച്ചത്. 

 

എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം ജാനകി സുഖമായി ഇരിക്കുന്നതായി മകൻ മുരളി കൃഷ്ണ മാധ്യമങ്ങളോടു പറഞ്ഞു. അമ്മ പൂർവസ്ഥിതിയിലേക്ക് മടങ്ങിവന്നു കൊണ്ടിരിക്കുകയാണെന്നും  മരണപ്പെട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും മുരളി കൃഷ്ണ വ്യക്തമാക്കി. വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്നും മകൻ ആവശ്യപ്പെട്ടു.

 

ഇതാദ്യമായല്ല എസ് ജാനകി മരിച്ചെന്ന വ്യാജ പ്രചരണം ഉണ്ടാകുന്നത്. 2016ലും 2017ലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. അന്നും തെറ്റായ വാർത്ത പരന്നതോടെ ഇക്കാര്യം നിഷേധിച്ച് കുടുംബം രം​ഗത്തെത്തിയിരുന്നു. നേരത്തെ, മലയാള സിനിമാ താരങ്ങളായ ജ​ഗതി ശ്രീകുമാർ, സലിം കുമാർ, വിജയരാഘവൻ, സനുഷ തുടങ്ങിയ താരങ്ങളും മരണപ്പെട്ടതായി വ്യാ വാർത്തകൾ പ്രചരിച്ചിരുന്നു.

June 29, 2020, 11:32 am

Advertisement