24 Tuesday
November , 2020
4.51 PM
livenews logo
flash News
പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ പാലത്തായി ഇരയെ അധിക്ഷേപിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

മണിക്കൂറിൽ 508 കിലോമീറ്റർ വേ​ഗം; ഇതാ ലോകത്തിലെ ഏറ്റവും വേ​ഗതയുള്ള കാർ



മണിക്കൂറിൽ 508 കിലോമീറ്റർ വേ​ഗതയിൽ സഞ്ചരിച്ച് ലോകത്തിലെ ഏറ്റവും വേ​ഗത കൂടിയ കാർ. എസ്എസ് സി ടുവാതര സൂപ്പർ കാർ ആണ് ഇത്തരമൊരു വേ​ഗത കൈവരിച്ചത്.

 


ഒക്ടോബർ പത്തിന് എസ് എസ് സി നോർത്ത് അമേരിക്ക ടുവാതരയെ നിരത്തിലിറക്കി റെക്കോർഡ് വേ​ഗം കൈവരിച്ചത്. ലാസ് വേ​ഗാസിനു പുറത്തായിരുന്നു എസ്എസ് സി ടുവാതര സൂപ്പർ കാർ മണിക്കൂറിൽ 508 കിലോമീറ്റർ വേ​ഗത്തിലോടിയത്. പ്രഫഷനൽ റേസറായ ഒലിബർ വെബ്ബായിരുന്നു വളയത്തിനു പിന്നിൽ. 

 


രണ്ടു പ്രാവശ്യമാണ് ഒലിവർ വെബ്ബ് കാർ നിരത്തിലൂടെ ഓടിച്ചത്. ഇതിൽ രണ്ടാം തവണ നടത്തിയ ഓട്ടത്തിലാണ് 508 കിലോമീറ്റർ വേ​ഗത കൈവരിച്ചത്. പൊതുനിരത്തിൽ ഒരു വാഹനം കൈവരിക്കുന്ന ഏറ്റവും കൂടിയ വേ​ഗതയെന്ന റെക്കോർഡും ഇതോടെ എസ്എസ് സി തുവാതരയുടെ പേരിലായി. 

 


പ്രത്യേക ജിപിഎസ് സംവിധാനവും 15 സാറ്റലൈറ്റുകളുമാണ് വാഹനത്തിന്റെ പരീക്ഷണയോട്ടം നിരീക്ഷിച്ചത്. ഇതിനു പുറമേ രണ്ടു അം​ഗീകൃത സാക്ഷികളും ചടങ്ങിൽ സംബന്ധിച്ചു. 

 

 

പൊതുനിരത്തിൽ അതിവേ​ഗം മൈൽ സഞ്ചരിക്കുന്ന കാർ(മണിക്കൂറിൽ 313.12 മൈൽ), പൊതുനിരത്തിൽ അതിവേ​ഗം കിലോമീറ്റർ സഞ്ചരിക്കുന്ന കാർ(മണിക്കൂറിൽ 517.16 കിലോമീറ്റർ) എന്നീ റെക്കോഡുകളും സൂപ്പർ കാർ സ്വന്തമാക്കിയത്. 

 


1726 ബിഎച്ച്പി മാക്സ് പവർ ശേഷിയുള്ള 5.9 ലിറ്റർ വി8 ഇരട്ട ടർബോ എൻജിൻ, 1247 കിലോ​ഗ്രാം ഭാരം എന്നിവയാണ് കാറിനുള്ളത്. 16 ലക്ഷം ഡോളറാണ് വാഹനത്തിന്റെ വില. ഇത്തരം 100 കാറുകളാണ് കമ്പനി നിർമിച്ചിരിക്കുന്നത്. 

 

 

October 21, 2020, 10:21 am

Advertisement

Advertisement