18 Friday
September , 2020
1.12 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

കാവി പെയിന്റ് അടിച്ച പൊതു ശൗചാലയം ക്ഷേത്രം ആണെന്ന് തെറ്റിദ്ധരിച്ച് പൂജ നടത്തി നാട്ടുകാർ


കാവി നിറത്തിലുള്ള പെയിന്റ് അടിച്ച പൊതു ശൗചാലയം ക്ഷേത്രം ആണെന്ന് തെറ്റിദ്ധരിച്ച് പൂജയും ആരാധനയും നടത്തി നാട്ടുകാർ. ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിലെ മൗദാഹ പ്രദേശത്താണ് സംഭവം. ഒരു കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സമീപത്തുള്ള പൊതു ശൗചാലയമാണ് നാട്ടുകാർ ഒരു വർഷം ആരാധനാ കേന്ദ്രമാക്കിയത്. 

 

തല കുണിച്ച് വണങ്ങലും പുറത്ത് പൂജയും നിത്യ സംഭവം ആയതോടെയാണ് സംഭവം അധികൃതർ അറിയുന്നത്. ഇതോടെ പെയിന്റ് മാറ്റിയടിച്ച് പ്രശ്നം പരിഹരിച്ചിരിക്കുകയാണ് അധികൃതർ. കാവി മാറ്റി പിങ്കും മഞ്ഞയും നിറം നൽകിയാണ് പ്രദേശവാസികളുടെ 'കക്കൂസ് പൂജ'യ്ക്ക് വിരാമം കുറിച്ചത്. ഇതോടെയാണ് തങ്ങൾ ഒരു വർഷം ഭക്തിയോടെ ആരാധിച്ചുവന്നത് ശൗചാലയത്തെ ആയിരുന്നെന്ന് നാട്ടുകാർക്ക് ബോധ്യപ്പെട്ടത്.

അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് അജീത് പരേഷ്, മൗദാഹ ന​ഗർ പഞ്ചായത്ത് ചെയർമാൻ രാംകിഷോർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഒരു വർഷം മുമ്പ് ശൗചാലയം ഉദ്ഘാടനം ചെയ്തത്. എന്നാൽ കാവി നിറവും കെട്ടിടത്തിന്റെ ആകൃതിയും കണ്ട് ഇതൊരു ക്ഷേത്രമാണെന്ന് തങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

 

'ഈ പൊതുശൗചാലയത്തിനു മുന്നിൽ കട നടത്തുന്നയാളാണ് ഞാൻ. അമ്പലം ആണെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ഇതിനു മുന്നിലെത്തി വണങ്ങുക പതിവായിരുന്നു. പെയിന്റ് മാറ്റിയതോടെ ആ പ്രശ്നം മാറി'യെന്ന് ഹണി സിങ് എന്നയാൾ പറയുന്നു.. ഒരു വർഷം മുമ്പ് ഉദ്ഘാടനം ചെയ്തതാണെങ്കിലും പൊതു ശൗചാലയം ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. അതിന്റെ ബുദ്ധിമുട്ട് ആളുകൾ അനുഭവിക്കുന്നുണ്ടെന്നും ഹണി സിങ് ചൂണ്ടിക്കാട്ടി. 

'ശൗചാലയം നിർമിച്ചെങ്കിലും അതിന്റെ പ്രവർത്തനം ആരംഭിക്കാതെ അധികാരികൾ നാടകം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ന​ഗർ പാലിക പരിഷത്താണ് പൊതുശൗചാലയം നിർമിച്ചത്. തുടർന്ന് കോൺട്രാക്ടർ അതിന് കാവി പെയിന്റടിക്കുകയും ചെയ്തു. ഇതോടെ ആളുകൾ അമ്പലമായി തെറ്റിദ്ധരിച്ച് വണങ്ങുകയായിരുന്നെ'ന്ന് രാംകിഷോർ പറയുന്നു. നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷന്റെ ഭാ​ഗമായി അമൃത്പൂർ ​ഗ്രാമത്തിൽ ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ നിർമിച്ച 100 കക്കൂസുകൾക്ക് കാവി നിറമാണ് നൽകിയിരിക്കുന്നത്. 

November 08, 2019, 12:50 pm

Advertisement

Advertisement