28 Friday
February , 2020
12.10 PM
livenews logo
flash News
സംഘപരിവാര കലാപാനന്തരം ഡൽഹി പോലിസിനു പുതിയ മേധാവി ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി

ഗുജറാത്തിൽ എംഎൽഎയ്ക്കു പിന്നാലെ ബിജെപി വിട്ട് നിരവധി നേതാക്കൾ; ഇരുട്ടടി കിട്ടി പാർട്ടി


അഹമ്മദാബാദ്: രാജ്യമൊട്ടാകെ പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ ബിജെപിക്ക് വീണ്ടും തിരിച്ചടിയായി ​​ഗുജറാത്തിലെ എംഎൽഎയ്ക്കു പിന്നാലെ നേതാക്കളുടെ രാജി. വഡോദര ജില്ലയിലെ സാവ്‌ലി മണ്ഡലം എംഎല്‍എ കേതന്‍ ഇനാംദാര്‍ പാർട്ടി വിട്ടതിനെ തുടര്‍ന്നാണ് ബിജപിയില്‍ നിന്ന് നേതാക്കളുടെ കൂട്ട രാജി. ഇനാംദാറിന് പിന്തുണ പ്രഖ്യാപിച്ച് സാവ്‌ലി നഗരസഭയിലെയും താലൂക്ക് പഞ്ചായത്തിലേയും ബിജെപി നേതാക്കളാണ് സ്ഥാനം രാജിവച്ചത്.

 

സാവ്‌ലി മുനിസിപ്പല്‍ അധ്യക്ഷന്‍ കെ എച്ച് സേഥ്, ഉപാധ്യക്ഷന്‍ ഖ്യാതി പട്ടേല്‍ എന്നിവരടക്കം 23 അംഗങ്ങളും താലൂക്ക് പഞ്ചായത്തിലെ 17 അംഗങ്ങളുമാണ് രാജിവച്ചത്. ജനപ്രതിനിധികളായ തങ്ങൾക്ക് വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള സർക്കാരും പാർട്ടി നേതൃത്വവും ഉദ്യോ​ഗസ്ഥരും അർഹമായ പരി​ഗണന നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. 2015ലെ വിജയത്തോടെ ബിജെപിയിൽ ചേർന്ന മൂന്ന് സ്വതന്ത്ര നേതാക്കളും രാജിവച്ചവരിൽ ഉൾപ്പെടും. മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും തന്റെ മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്നും തന്നെയൊരു എംഎൽഎയായി പരി​ഗണിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇനാംദാർ രാജി വച്ചത്.

 

ബറോഡ ഡയറി ചെയർമാനും മുൻ എംഎൽഎയുമായ പാദ്ര ദിനേശ് പട്ടേലും ​ഗുജറാത്ത് അ​ഗ്രികൾച്ചറൽ മാർക്കറ്റിങ് ബോർഡിലെ പത്തോളം ഡയറക്ടർമാരുമാണ് സംസ്ഥാനത്ത് ബിജെപിയുടെ നയങ്ങളിൽ പ്രതിഷേധിച്ച് രാജിക്കു തുടക്കമിട്ടത്. കേതൻ ഇനാംദാറിന് പിന്തുണയർപ്പിച്ചാണ് തങ്ങളുടെ രാജിയെന്ന് നേതാക്കൾ അറിയിച്ചു. അദ്ദേഹത്തിന്റെ ആവശ്യങ്ങളെല്ലാം ന്യായമാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ആയിട്ടുപോലും ‍‍ഞങ്ങളെ പാർട്ടി നേതാക്കൾ ഞങ്ങളെ എത്രത്തോളം അവ​ഗണിക്കുന്നുണ്ടെന്നും എന്തൊക്കെ പ്രശ്നങ്ങളാണ് ഇവിടെ ഉള്ളതെന്നും ഞങ്ങൾക്ക് നല്ലതുപോലെ അറിയാമെന്നും അവർ പറഞ്ഞു.

 

തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് തനിക്ക് ലഭിക്കേണ്ട പരി​ഗണന ബിജെപി നേതൃത്വമോ ഉദ്യോ​ഗസ്ഥരോ നൽകുന്നില്ലെന്നും തന്റെ മണ്ഡലത്തെ പൂർണമായും അവ​ഗണിക്കുകയാണെന്നും ഇനാംദാർ വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും ഇനാംദാർ അറിയിച്ചിരുന്നു. തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് പലതവണ പറഞ്ഞെങ്കിലും അതൊന്നും ബിജെപി മന്ത്രിമാരും ഉദ്യോ​ഗസ്ഥരും കേട്ടഭാവം പോലും നടിച്ചിച്ചില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി.

 

2018ല്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ കേതന്‍ ഇനാംദാറും വഗോദിയ എംഎല്‍എ മധു ശ്രീവാസ്തവയും മന്‍ജല്‍പൂര്‍ എംഎല്‍എ യോഗേഷ് പട്ടേലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രം​ഗത്തുവന്നിരുന്നു. സംസ്ഥാന മന്ത്രിമാര്‍ തങ്ങളുടെ മണ്ഡലത്തെ അവഗണിക്കുന്നു. പുച്ഛത്തോടെയാണ് ജനസേവകരെ കാണുന്നതെന്നായിരുന്നു അന്ന് എംഎല്‍എമാര്‍ ആരോപിച്ചത്. നേതാക്കൾ കൂട്ടമായി രാജി വയ്ക്കുന്നത് ബിജെപിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

January 24, 2020, 11:23 am

Advertisement