8 Wednesday
April , 2020
5.09 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

സെക്സ് റോബോട്ടുകൾ മാനസിക തകരാറുണ്ടാക്കും: റോബോട്ട് ഡവലപർമാരിൽ പീഡോഫീലിയക്കാരും


കൃത്രിമബുദ്ധിയുള്ള സെക്സ് റോബോട്ടുകളുടെ ഉപയോ​ഗം മാനസിക തകരാറുണ്ടാക്കുമെന്ന് യുഎസ് ​ഗവേഷകരുടെ മുന്നറിയിപ്പ്. ഇതിനുപുറമെ വ്യക്തികളുടെയും സമൂഹത്തിന്റെയും സന്മാർ​ഗത്തിനും ഇവ ഭീഷണി സൃഷ്ടിക്കുമെന്നും ​ഗവേഷകർ പറയുന്നു. ഇത്തരം റോബോട്ടുകളുടെ അനധികൃത ഉപയോ​ഗം തടയണമെന്നും ഡൂക്ക് യൂനിവേഴ്സിറ്റിയിലെ ​ഗവേഷകർ ആവശ്യപ്പെട്ടു.

 


ചില റോബോട്ടുകൾ പ്രോ​ഗ്രാം ചെയ്തിരിക്കുന്നത് ബലാൽസം​ഗ സാഹചര്യത്തിന് അനുസൃതമായിട്ടാണ്. റോബോട്ട് പെരുമാറുന്നത് ഈ രീതിയിലായിരിക്കും. ചില റോബോട്ടുകളെ കുട്ടികളെപ്പോലെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത്തരം റോബോട്ടുകളെ ഡവലപ് ചെയ്ത ജപാനിലെ വിദ​ഗ്ധൻ സ്വയം പ്രഖ്യാപിത പീഡോഫൈൽ ആണെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ ഉപദ്രവിക്കുന്നത് ഈ റോബോട്ടിന്റെ ഉപയോ​ഗത്തിലൂടെ തടയാൻ കഴിയുമെന്നാണ് ഡവലപർ അവകാശപ്പെടുന്നതെന്നും സംഘം പറഞ്ഞു.

 


അമേരിക്കൻ അസോസിയേഷൻ ഫോർ ദ അഡ്വാൻസ്മെന്റ് ഓഫ് സയൻസിന്റെ വാർഷിക യോ​ഗത്തിലാണ് ഡൂക്ക് യൂനിവേഴ്സിറ്റിയിലെ ഡോ. ക്രിസ്റ്റീൻ ഹെൻഡ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി സെക്സ് റോബോട്ടുകളുടെ പരസ്യം ഓൺലൈനിൽ കാണാറുണ്ട്. യുഎസ് ആസ്ഥാനമായ റിയൽറോബോട്ടിക്സ് നിർമിച്ച റോബോട്ടിന് അഞ്ചേമുക്കാൽ മുതൽ എഴു ലക്ഷം രൂപ വരെയാണ് വില. മനുഷ്യന്റെ വലിപ്പത്തിലുള്ള ചില റോബോട്ടുകൾ കണ്ണുകൾ ചിമ്മുകയും കഴുത്തുചലിപ്പിക്കുകയും ചുണ്ടനക്കുകയും സംസാരിക്കുകയും ചെയ്യുന്നവയാണ്.

 

കൂട്ടുകാരിയോ ജീവിതപങ്കാളിയോ ഇല്ലെങ്കിൽ വിഷമിക്കേണ്ട ഞങ്ങൾ നിങ്ങൾക്കൊരു ​റോബോട്ട് കൂട്ടുകാരിയെ നിർമിച്ചുതരാമെന്നാണ് ഇത്തരം കമ്പനികളുടെ വാ​ഗ്ദാനമെന്ന് റോബോട്ടുകളുടെ നൈതികതയെയും സംസ്കാരത്തെയും കുറിച്ചു പഠിപ്പിക്കുന്ന കത്ലീൻ റിചാർഡ്സൺ പറയുന്നു. മാനുഷികമായ സ്വഭാവസവിശേഷതകൾ ഒരു റോബോട്ടിന് നൽകാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

 


ഇത്തരം റോബോട്ടുകളുടെ ഉപയോ​ഗം വർധിക്കുന്നത് സ്ത്രീകളെ ലൈം​ഗിക ഉപകരണമായി മാത്രം കാണുന്നതിന് ഇടയാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

February 16, 2020, 19:55 pm

Advertisement