29 Sunday
November , 2020
12.57 PM
livenews logo
flash News
'നൂറ് രൂപയ്ക്ക് ദാദിയെ കിട്ടും'; ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ച് വ്യാജ പ്രചരണവുമായി കങ്കണ; വിവാദമായപ്പോൾ ട്വീറ്റ് മുക്കി 'ജയിച്ചാൽ ന​ഗരത്തിന്റെ പേര് മാറ്റും'; ഹൈദരാബാദ് മുനിസിപ്പൽ ഇലക്ഷനിൽ ബി.ജെ.പിയുടെ മുഖ്യതിരഞ്ഞെടുപ്പ് വാ​ഗ്ദാനം ഇങ്ങനെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌ മറഡോണയ്ക്ക് ആദരമർപ്പിച്ച് ദുബയ് ഇസിഎച്ച് ഫുട്ബോൾ ക്ലബ്ബ്

ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച പ്രതി ശിവസേനാ സ്ഥാനാര്‍ഥി


ആക്ടിവിസ്റ്റും മുന്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവുമായ ഉമര്‍ ഖാലിദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനാ സ്ഥാനാര്‍ഥി. കേസിലെ രണ്ടു പ്രതികളില്‍ ഒരാളായ നവീന്‍ ദലാല്‍ ആണ് ഹരിയാനയിലെ ബഹദുര്‍ഗഡില്‍ നിന്ന് മത്സരിക്കുന്നത്. ഒക്ടോബര്‍ 21നാണ് തിരഞ്ഞെടുപ്പ്.

 

'ദേശീയതയെയും പശു സംരക്ഷണത്തെയും' കുറിച്ചുള്ള അവരുടെ പ്രത്യയശാസ്ത്രങ്ങളുമായി താന്‍ യോജിക്കുന്നതിനാലാണ് ആറുമാസം മുമ്പ് ശിവസേനയില്‍ ചേര്‍ന്നത്. ദേശീയത, പശു സംരക്ഷണം, സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള അംഗീകാരം' എന്നിവയ്ക്കായി ഒന്നിച്ചുള്ള പോരാട്ടത്തിലാണ് ഞങ്ങള്‍.' 'ബിജെപിക്കും കോണ്‍ഗ്രസിനും രാഷ്ട്രീയത്തിലാണ് താല്‍പര്യം. അവര്‍ക്ക് കര്‍ഷകരുമായോ രക്തസാക്ഷികളുമായോ പശുക്കളുമായോ ദരിദ്രരുമായോ യാതൊരു ബന്ധവുമില്ല-'' ദിലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

സ്വയംപ്രഖ്യാപിത ഗോരക്ഷാ പ്രവര്‍ത്തകനായ ദലാലിന്റെ സ്ഥാനാർഥിത്വം സ്ഥിരീകരിച്ച പാർട്ടി നേതാവ് വിക്രം യാദവ്, രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവർക്കെതിരെയും ​ഗോരക്ഷയ്ക്കായും പോരാടുന്നയാളാണ് അയാളെന്ന് വ്യക്തമാക്കി. അതുകൊണ്ടാണ് ഞങ്ങൾ ദലാലിനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തതെന്നും വിക്രം യാദവ് പറഞ്ഞു. 

 

2018 ഓഗസ്റ്റ് 13നാണ് ഡല്‍ഹി കോണ്‍സ്റ്റ്യൂഷന്‍ ക്ലബ്ബിനു പുറത്തുവച്ച് ദലാലും സുഹൃത്ത് ദര്‍വേഷ് ഷാപ്പൂറും ഖാലിദിനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചത്. നിറതോക്കുമായി എത്തിയ പ്രതികള്‍ ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റി വെടിയുതിര്‍ക്കുകയായിരുന്നു. ഖാലിദ് താഴെ വീണെങ്കിലും വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് രക്ഷപെട്ട പ്രതികള്‍ ആക്രമണം 'രാജ്യത്തിന് സ്വാതന്ത്ര്യദിന സമ്മാനമാണ്' എന്നു പറഞ്ഞ് ഒരു വീഡിയോ പുറത്തുവിട്ടതോടെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

 

ഖാലിദിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ എഫ്‌ഐആര്‍ ഉള്‍പ്പെടെ മൂന്ന് ക്രിമിനല്‍ കേസുകളാണ് തനിക്കെതിരെയുള്ളതെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ദലാല്‍ പറയുന്നു. ബഹദൂര്‍ഗഡിലെ കലാപം, പശുവിന്റെ തലയുമായി ബിജെപി ഹെഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള മറ്റു രണ്ടു കേസുകള്‍. കലാപക്കേസില്‍ ഐപിസി 147, 149 വകുപ്പുകള്‍ പ്രകാരവും രണ്ടാമത്തെ സംഭവത്തില്‍ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനില്‍ ഒന്നിലധികം വകുപ്പുകളും ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

 

ഉമര്‍ഖാലിദ് വധശ്രമക്കേസില്‍ ദലാല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. കേസ് സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

October 09, 2019, 13:17 pm

Advertisement

Advertisement