24 Monday
February , 2020
4.39 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ


ഡല്‍ഹി: രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂവെന്ന ആഹ്വാനവുമായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് ഠാക്കൂര്‍ മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

അടുത്ത മാസം എട്ടിന് നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടയിലാണ് അനുരാഗ് ഠാക്കൂറിന്റെ വിവാദ പരാമര്‍ശം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇതേ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 

 

ഠാക്കൂറിന്റെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എഎപി നേതാക്കള്‍ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ പ്രതിസന്ധികള്‍ രാജ്യം നേരിടുന്നതിനിടെയാണ് കേന്ദ്ര ധനകാര്യ മന്ത്രി ആളുകളെ വെടിവച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നതെന്ന് എഎപി നേതാക്കള്‍ കുറ്റപ്പെടുത്തി.

 

കേന്ദ്രസർക്കാർ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കാന്‍ അഞ്ചു ദിവസം ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രിയുടെ വിവാദ പരാമര്‍ശം. ജനുവരി അഞ്ചിന് ജെഎന്‍യുവില്‍ നടന്ന സംഘര്‍ഷത്തിനിടയിലും സംഘപരിവാര്‍ സമാനമായ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.

January 27, 2020, 20:49 pm

Advertisement