14 Friday
August , 2020
4.47 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

പൗരത്വ ഭേദഗതി ബില്ല് : പ്രതിപക്ഷ പാർട്ടികൾക്ക് പാകിസ്‌താന്റെ സ്വരമാണെന്ന് മോദി


ന്യൂഡൽഹി : പൗരത്വ ഭേദഗതി ബില്ലിൽ പാകിസ്ഥാൻ ഉപയോഗിക്കുന്ന ഭാഷയാണ് ചില പാർട്ടികൾഉപയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ ബിജെപി എംപിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. പൗരത്വ ബില്ല് സുവർണ ലിപികളിൽ എഴുതപ്പെടും. മത വിചാരണയിൽ നിന്ന് രക്ഷപ്പെട്ടെത്തിയവർക്ക് സ്ഥായിയായ ആശ്വാസം പകരുന്നതാവും ബില്ലെന്നും മോദി കൂട്ടിച്ചേർത്തു. ബില്ല് നൽകുന്ന ആശ്വാസവും സന്തോഷവും അളവില്ലാത്തതാണ്. വേദനകൾക്ക് ചെവി കൊടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014 ഡിസംബർ 31ന് മുമ്പായി ഇന്ത്യയിലെത്തിയ മുസ്ലിം ഇതര പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ അഭയാർത്ഥികൾക്ക് പൗരത്വം ഉറപ്പുവരുത്തുന്നതാണ് നിർദിഷ്ട ബില്ല്.

December 11, 2019, 12:16 pm

Advertisement

Advertisement