29 Saturday
February , 2020
3.20 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

​'ഗോലിമാരോ' അടക്കമുള്ള വിദ്വേഷ പരാമർശങ്ങൾ തിരിച്ചടിയായി; കുറ്റസമ്മതവുമായി അമിത്ഷാ


ന്യൂഡൽഹി: ബിജെപി നേതാക്കൾ നടത്തിയ ‘രാജ്യദ്രോഹികൾക്കെതിരെ വെടിയു​തിർക്കൂ’ എന്നതുൾപ്പെടെയുള്ള വിദ്വേഷ പ്രസംഗങ്ങൾ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സമ്മതിച്ച്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. 'ടൈംസ്​ നൗ സമ്മിറ്റി'ൽ സംസാരിക്കുകയായിരുന്നു അമിത്ഷാ.

 

ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ സാധ്യതയ്ക്ക് മുറിവേല്‍പ്പിച്ചു. സത്യത്തിൽ ഇതല്ല പാര്‍ട്ടിയുടെ രൂപഘടന. എന്നാല്‍ ഇതൊക്കെ കൊണ്ട് പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടായി. എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തില്ലെന്ന് ജനങ്ങള്‍ പറഞ്ഞിട്ടില്ല. പക്ഷേ, ഇതൊക്കെയായിരിക്കാം കാരണം- അമിത് ഷാ പറഞ്ഞു. പാർട്ടി വിജയിക്കുമെന്ന് കരുതിയ നിരവധി സീറ്റുകളിൽ തന്റെ കണക്കുകൂട്ടൽ പിഴച്ചെന്നും അമിത്ഷാ സമ്മതിച്ചു. 

 

ഇതാദ്യമായാണ് ഡല്‍ഹി തിരഞ്ഞെടുപ്പിലെ വമ്പന്‍ തിരിച്ചടിക്കു ശേഷം അമിത്ഷാ പ്രതികരണവുമായി രംഗത്തെത്തുന്നത്. വിദ്വേഷ പരാമര്‍ശം നടത്തിയ നേതാക്കള്‍ക്കെതിരെ ബിജെപി നടപടിയെടുക്കാത്തതും ജനങ്ങളില്‍ എതിര്‍പ്പ് കൂടാന്‍ കാരണമായി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണ് കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിനു എംപി പര്‍വേശ് ശര്‍മയ്ക്കുമെതിരെ നടപടിയെടുത്തത്.

 

അതേസമയം, പ്രത്യയശാസ്​ത്രത്തിൻെറ കുഴപ്പം കൊണ്ടല്ല തോറ്റതെന്നും അതുകൊണ്ട്​ പ്രത്യയ​ശാസ്​ത്രം ഉപേക്ഷിച്ചിട്ടില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമം രാജ്യതാൽപര്യമാണ്​. വ്യക്തി താൽപര്യമല്ല. ബിജെപി അധികാരത്തിലുള്ള കാലത്തോളം നിയമ ഭേദഗതിക്കുള്ള ശ്രമം തുടരും. പൗരത്വ നിയമ ഭേദഗതിയിൽ മുസ്​ലിം വിരുദ്ധമായ ഒന്നുമില്ല. അങ്ങനെ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ​ സംവാദത്തിന്​ തയാറാണ്​- അമിത് ഷാ പ്രതികരിച്ചു.

 

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമൊട്ടാകെ ശക്തമായി തുടരുമ്പോഴാണ് ഡൽഹി തിരഞ്ഞെടുപ്പ് കടന്നുവരുന്നത്. നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ ബിജെപി നേതാക്കൾ വിദ്വേഷപ്രസം​ഗവും കൊലവിളിയും നടത്തിയ മൂന്നു മണ്ഡലങ്ങളക്കം 70ൽ 62ഉം അവർക്ക് നഷ്ടമായിരുന്നു. അധികാരത്തിലെത്തിയാൽ ഷഹീൻബാ​ഗിനെ ഇല്ലാതാക്കും എന്നായിരുന്നു തിര‍ഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമിത്ഷായുടെ പ്രധാന പ്രഖ്യാപനം.

 

കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറും പർവേശ് ശർമ എംപിയുമായിരുന്നു കൊലവിളിയും വിദ്വേഷ പ്രസം​ഗവും നടത്തിയ മറ്റു രണ്ടു പേർ. ദേശ്​ കെ ഗദ്ദരോൻ കൊ ഗോലി മാരോ’ (രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലണം) എന്നായിരുന്നു റിഥാല മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കേന്ദ്ര മന്ത്രിയുടെ പ്രസ്​താവന. ‘ഷഹീൻബാഗ്​ പ്രതിഷേധക്കാർ നിങ്ങളുടെ വീടുകളിൽ കടന്നുകയറി സഹോദരിമാരെയും മക്കളെയും ബലാത്സംഗം ചെയ്യുമെന്നായിരുന്നു വികാസ്​പുരി മണ്ഡലത്തിലെ പർവേശി​ന്റെ പ്രസംഗം. 

 

കൂടാതെ, കെജ്രിവാളിനെ പർവേശ്​​ വർമ​ തീവ്രവാദിയെന്ന്​ വിളിച്ചും പർവേശ് ശർമ രം​ഗത്തെത്തിയിരുന്നു. സമരക്കാർക്കെതിരായ പരാമർശത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് 96 മണിക്കൂർ വിലക്ക് നടപടി നേരിട്ട പർവേശ് സിങ് വീണ്ടും വിവാദ പരാമർശവുമായി രംഗത്തെത്തിയിരുന്നു.

 

പൗരത്വ നിയമത്തിനെതിരെ ഡൽഹി ഷഹീൻബാഗിൽ നടക്കുന്നതു ‘ദേശ വിരുദ്ധരുടെ’ സമരമാണെന്നായിരുന്നു ബിജെപി എംപിയുടെ വാദം. ഇന്ത്യ ഭരിക്കുന്നത് രാജീവ് ഫിറോസ് ഖാൻ അല്ലാത്തതിനാൽ നിയമം പിൻവലിക്കാൻ സാധിക്കില്ലെന്നും ബിജെപി എംപി പ്രതികരിച്ചിരുന്നു. 

February 13, 2020, 20:45 pm

Advertisement