13 Thursday
August , 2020
10.27 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ


മലയാള സിനിമയിലെ വനിതാ താര സംഘടനയായ ഡബ്ല്യുസിസിക്കെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സംവിധായക വിധു വിൻസന്റ് രാജി വച്ചതിനു പിന്നാലെ പ്രമുഖ സംവിധായകയ്ക്കെതിരെ വെളിപ്പെടുത്തലുമായി കോസ്ട്യൂം ഡിസൈനർ സ്റ്റെഫി സേവിയർ. സംവിധായകയും നടിയുമായ ​ഗീതു മോഹൻദാസിനെതിരെയാണ് അവരുടെ പേരു പറയാതെ, ​ഗുരുതര ആരോപണവുമായി സ്റ്റെഫി സേവിയർ രം​ഗത്തെത്തിയിരിക്കുന്നത്. മൂത്തോൻ സിനിമയിലെ ജോലി കഴിഞ്ഞ് പ്രതിഫലം ചോദിച്ചപ്പോൾ തന്നെ അപമാനിക്കുകയും പുറത്താക്കുകയും ചെയ്തെന്നാണ് പരാതി. ഫേസ്ബുക്കിലൂടെയാണ് സ്റ്റെഫി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

 

2017ലാണ് സംഭവം. ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ, പിന്നീട് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമയിൽ കോസ്ട്യൂം ചെയ്യാൻ വിളിക്കുകയും വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് പറഞ്ഞുറപ്പിച്ച തുകയുടെ അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ ഏൽപ്പിച്ച രണ്ടു ഷെഡ്യൂളുകളിൽ ഒന്ന് പൂർത്തിയാക്കുകയും, അവസാന ഷെഡ്യൂൾ പ്രീ പ്രൊഡക്ഷനും, ട്രയലും വരെ കഴിയുകയും ചെയ്തു. 

 

അതിനു ശേഷം പ്രതിഫലം ചോദിച്ചപ്പോള്‍, അത് ചോദിച്ചു എന്ന ഒറ്റ കാരണം കൊണ്ടോ എന്തോ, വ്യക്തമായ കാരണം പോലും പറയാതെ തന്നെ പ്രോജക്ടിൽ നിന്ന് മാറ്റി നിർത്തിയെന്നും ഇതിനെതിരെ താൻ പ്രതികരിച്ചപ്പോൾ, "'സ്റ്റെഫി' ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ്" എന്ന മാസ് ഡയലോഗ് അടിച്ചെന്നും സ്റ്റെഫി പറയുന്നു. അതോടൊപ്പം തന്റെ അസിസ്റ്റന്റ്സിനോട് തന്നെ അറിയിക്കാതെ അവരോടൊപ്പം ചെന്ന് വർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. 

 

പിന്നീട് സിനിമയുടെ ടൈറ്റിൽ കാർഡിലോ താങ്ക്സ് കാർഡിലോ പോലും തന്റെ പേര് വയ്ക്കാൻ തയ്യാറായില്ലെന്നും സ്റ്റെഫി പറയുന്നു. അങ്ങനെയുള്ള ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരിൽ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് ഡബ്ല്യുസിസിയുടെ നേതൃത്വത്തിൽ നിന്ന് സംസാരിക്കുന്നത്. സ്ത്രീകളെ ചൂഷണം ചെയ്യുന്നതും സ്ത്രീകളെ തുല്യരായി കാണാത്തതും പുരുഷന്മാർ മാത്രമാണെന്ന് വിശ്വസിക്കുന്ന സ്ത്രീ സംഘടനയിൽ തന്നെ പ്രിവിലേജ്ഡ് ലെയർ ഉള്ള നിങ്ങളാണ് മാറ്റം ആദ്യം കൊണ്ടുവരേണ്ടതെന്നും സ്റ്റെഫി ആവശ്യപ്പെടുന്നു.

 

അതോടൊപ്പം മറ്റൊരു സിനിമയുടെ സെറ്റിൽ ഡബ്ല്യുസിസി അം​ഗമായ ഒരു വനിതാ അസ്സോസിയേറ്റ് ഡയറക്ടറിന്‍റെ ഭാഗത്തു നിന്നുണ്ടായ അത്യന്തം മോശമായ പെരുമാറ്റത്തെ തുടർന്ന് തങ്ങൾ കുറച്ചുപേർ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ കാണുകയും പരാതിപ്പെടുകയും ചെയ്തു. അപ്പോൾ ഡബ്ല്യുസിസിക്ക് എതിരെയുള്ള ചട്ടുകമായി ഈ വിഷയത്തെ എടുക്കാതെ ഏറ്റവും സുതാര്യമായി ഈ വിഷയം ഒത്തുതീർപ്പാക്കുകയും ചെയ്തത് ബി ഉണ്ണികൃഷ്ണനാണ്. 

 

തുല്യത എന്ന് പറയുമ്പോൾ അവനവൻ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളർച്ച മാത്രമല്ല മറിച്ച് തോട്ടു താഴെയുള്ള ജൂനിയർ ആർട്ടിസ്റ്റുകളുടെയും ടെക്നിഷ്യൻസിന്റെയും വളർച്ച കൂടി ഒന്നു പരിഗണിക്കാം. വനിതകളുടെ പുരോഗമനത്തിനും തുല്യതയ്ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി എന്ന് പറഞ്ഞു തുടങ്ങിയ ഒരു സംഘടന പിന്നീട് പ്രധാന അംഗങ്ങളുടെ മാത്രം ഗ്രേഡും ലെയറും ഇമ്പോര്‍ട്ടന്‍സും പൊസിഷനും നോക്കി കാര്യങ്ങളെ തീരുമാനിക്കുകയും ഗ്രൂപ്പ് തിരിക്കുകയും ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ വളരെ സങ്കടമുള്ള കാര്യമാണ്.

 

2015ല്‍ തന്‍റെ സിനിമാജീവിതം തുടങ്ങിയ സമയത്ത് ലൊക്കേഷനില്‍ ഒരു പ്രശ്നം ഉണ്ടായപ്പോള്‍ ലൊക്കേഷനില്‍ നിന്നു മറ്റാരോ പറഞ്ഞറിഞ്ഞു ആ പ്രശ്നത്തില്‍ ഇടപെട്ട് അത് സോള്‍വ് ചെയ്തു തരുകയും ചെയ്ത സംഘടനയാണ് ഫെഫ്ക. അന്നുമുതല്‍ ഇന്നുവരെ ഒരു റൂറല്‍ ഏരിയയില്‍ നിന്ന്‍ സിനിമയില്‍ എത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും തനിക്ക് മാത്രമല്ല, സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണ്- സ്റ്റെഫി സേവിയർ വിശദമാക്കി.

 

July 07, 2020, 11:56 am

Advertisement

Advertisement