9 Thursday
July , 2020
7.27 PM
livenews logo
flash News
339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു

സുശാന്ത് സിങ്; പ്രളയ കേരളത്തിന് ആരാധകന്റെ പേരിൽ ഒരു കോടി രൂപ നൽകിയ മനുഷ്യസ്നേഹി


മുംബൈ: പ്രളയത്തിൽ മുങ്ങിത്താണ കേരളത്തെ കൈപിടിച്ചുയർത്താൻ ആരാധകന്റെ പേരിൽ ഒരു കോടി രൂപ സംഭാവന നൽകിയൊരു നടനുണ്ടായിരുന്നു ബോളിവുഡിൽ. പക്ഷേ അദ്ദേഹം ഇന്നില്ല. ഇന്ന് ഉച്ചയോടെ ആ യുവ മനുഷ്യസ്നേഹി വിട പറഞ്ഞു. 

 

അഭിനയത്തിൽ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്നു അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്. നൂറ്റാണ്ടിലെ പ്രളയം കേരളത്തെ പിടിച്ചുകുലുക്കിയപ്പോള്‍ സഹായവുമായി സുശാന്തും രംഗത്തെത്തിയിരുന്നു.

 

കേരളം പ്രളയത്തെ നേരിടുകയാണെന്നും എന്നാല്‍ തനിക്ക് സഹായിക്കാന്‍ ആ​ഗ്രഹമുണ്ടെങ്കിലും പണമില്ലെന്നും പറഞ്ഞ ആരാധകന്റെ പേരിലാണ് സുശാന്ത് ഒരു കോടി രൂപ അയച്ചുകൊടുത്തത്. 

 

'എനിക്ക് കേരളത്തിലേക്ക് ഭക്ഷണ സാധനങ്ങൾ സംഭാവന ചെയ്യാൻ താൽപ്പര്യം ഉണ്ട്. എന്നാൽ അതിനുള്ള പണം എന്റെ കൈയിൽ ഇല്ല. ഞാനെങ്ങനെ സഹായിക്കും'- എന്നായിരുന്നു ശുഭംരഞ്ജന്‍ എന്ന യുവാവിന്റെ ചോദ്യം.

'താങ്കളുടെ പേരിൽ ഞാൻ ഒരു കോടി സംഭാവന നൽകാം. ഞാനിത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ്. കാരണം നിങ്ങളാണ് എന്നെക്കൊണ്ടിത് ചെയ്യിച്ചത്. വളരെയധികം നന്ദി'- എന്നായിരുന്നു ഇതിന് സുശാന്തിന്റെ മറുപടി. 

 

'ഈ തുക ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങള്‍ എന്നെ അറിയിക്കണം' എന്നും സുശാന്ത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സുശാന്ത് പണം ശുഭംരഞ്ജന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു.

 

ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓണ്‍ലൈന്‍ വഴി മാറ്റിയ ശേഷം പണം നല്‍കിയ അക്കൗണ്ട് വിവരങ്ങള്‍ അടക്കം സുശാന്തിന് സ്‌ക്രീന്‍ ഷോട്ട് അയയ്ക്കുകയും ചെയ്തു.

 

‘സുഹൃത്തേ, വാക്കു പറഞ്ഞതുപോലെ നിങ്ങള്‍ക്ക് വേണ്ടതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോര്‍ത്ത് തന്നെ അഭിമാനിക്കൂ.. എപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത് അപ്പോള്‍ തന്നെയാണ് അത് നിങ്ങള്‍ നല്‍കിയത്. ഒരുപാട് സ്നേഹം... എന്റെ കേരളം’, എന്നായിരുന്നു സുശാന്ത് പിന്നീട് കുറിച്ചത്.

 

ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമികവിവരം.

 

2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം എസ് ധോണി:ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു. ലോക്ക്ഡണ്‍ ആയതിനാല്‍ ഫ്‌ളാറ്റില്‍ ഒറ്റാക്കായിരുന്നു താമസം.

 

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡില്‍ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു.

June 14, 2020, 17:32 pm

Advertisement