27 Saturday
November , 2021
5.00 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

പാകിസ്താൻ ജയിച്ചത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ അധ്യാപിക അറസ്റ്റിൽ


 

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ നേടിയ ജയം വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കിയ അധ്യാപിക അറസ്റ്റിൽ. രാജസ്ഥാനിലെ നീരജ മോദി സ്‌കൂളിൽ ജോലി ചെയ്യുന്ന നഫീസ അത്താരി എന്ന അധ്യാപികയാണ് അറസ്റ്റിലായത്.

 

ഉദയ്പുരിലെ അമ്പമാത പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി മുമ്പാകെ ഹാജരാക്കിയ അധ്യാപികയെ റിമാന്‍ഡ് ചെയ്തു.

 

ഐപിസി സെക്ഷൻ 153 (ബി) പ്രകാരമാണ് നടപടിയെന്ന് അമ്പമാതാ പൊലീസ് ഓഫീസർ നർപത് സിങ് പറഞ്ഞു. അധ്യാപികയെ സ്കൂള്‍ അധികൃതര്‍ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

 

'ഞങ്ങൾ ജയിച്ചു' എന്ന അടിക്കുറിപ്പോടെയാണ് അവർ ഫോട്ടോ പങ്കുവച്ചത്. സ്റ്റാറ്റസ് കണ്ടതോടെ ഒരു കുട്ടിയുടെ രക്ഷിതാവ് നിങ്ങൾ പാകിസ്താനെയാണോ പിന്തുണയ്ക്കുന്നത് എന്നു ചോദിച്ചു. 'അതേ' എന്നായിരുന്നു അധ്യാപികയുടെ മറുപടി. പിന്നാലെ സ്റ്റാറ്റസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തുടർന്നാണ് മാനേജ്‌മെന്റ് ഇവർക്കെതിരെ നടപടിയെടുത്തത്.

October 27, 2021, 22:13 pm

Advertisement

Advertisement