29 Saturday
February , 2020
2.44 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

​ഗാർ​ഗി വനിതാ കോളേജിൽ ജയ്ശ്രീറാം വിളിച്ച് ലൈം​ഗികാതിക്രമം: പത്ത് പേർ അറസ്റ്റിൽ


ന്യൂഡല്‍ഹി: ഡല്‍ഹി ഗാര്‍ഗി വനിതാ കോളേജില്‍ അതിക്രമിച്ചു കയറി ജയ്ശ്രീറാം വിളിച്ച് വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുകയും അവർക്കു മുന്നിൽ സ്വയംഭോഗം ചെയ്യുകയും ചെയ്ത കേസില്‍ പത്ത് സംഘപരിവാർ പ്രവർത്തകർ അറസ്റ്റില്‍. പിടിയിലായ പ്രതികളെല്ലാം 18 മുതല്‍ 25 വയസ് പ്രായമുള്ളവരാണ്. സംഭവത്തിൽ കോളേജ് അധികൃതരുൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്യുകയും മറ്റു ചിലരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

 

എന്നാൽ പിടിയിലായവരുടെ പേരുകൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. ഇവരെല്ലാം പൗരത്വ ഭേദ​ഗതി നിയമത്തെ അനുകൂലിച്ചുള്ള സംഘപരിവാർ റാലിയിൽ പങ്കെടുത്തവരാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവർക്ക് എബിവിപിയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ജെഎൻയുവിൽ എബിവിപി പ്രവർത്തകർ നടത്തിയ മുഖംമൂടി ആക്രമണത്തിലെ പ്രതികളെയൊന്നും ഇതുവരെ പിടികൂടിയിട്ടില്ല എന്നിരിക്കെയാണ് ഡൽഹിയിലെ തന്നെ വനിതാ കോളേജിൽ ഇത്തരമൊരു ലൈം​ഗികാതിക്രമം നടന്നത്.

 

അന്വേഷണത്തിന്റെ ഭാഗമായി 11 ടീമുകള്‍ രാജ്യ തലസ്ഥാനത്തെ വിവിധ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പ്രതികൾക്കായി പരിശോധന നടത്തുകയും സാങ്കേതിക തെളിവുകൾ പരിശോധിക്കുകയും ചെയ്തതായി സൗത്ത് ഡല്‍ഹി കമ്മീഷണര്‍ എ താക്കൂര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാാനത്തിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. 

 

കോളേജില്‍ വാര്‍ഷിക ആഘോഷ പരിപാടികള്‍ നടന്ന ഈ മാസം ആറിനായിരുന്നു സംഭവം. വലിയൊരു കൂട്ടം അക്രമികൾ ഗേറ്റ് ചാടികടന്ന് കോളേജിനകത്ത് പ്രവേശിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോളേജിനകത്തെത്തിയ പ്രതികള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ലൈം​ഗികാതിക്രമം നടത്തുകയും ജയ്ശ്രീറാം വിളിച്ച് പെണ്‍കുട്ടികള്‍ക്ക് മുന്‍പില്‍ സ്വയംഭോഗം ചെയ്യുകയുമായിരുന്നു.  

 

ഡൽഹി യൂണിവേഴ്സിറ്റിക്കു കീഴിലെ വിവിധ കോളേജുകളിൽ നിന്നും മറ്റു സ്വകാര്യ യൂണിവേഴ്സിറ്റികളിൽ നിന്നുള്ളവരുമാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. കോളേജിനകത്തു സ്ഥാപിച്ച 33 സിസി ടിവികളിലെ ദൃശ്യങ്ങൾ ഞങ്ങൾ പരിശോധിച്ചു. ഇതിൽ മൂന്നെണ്ണത്തിൽ, വലിയൊരു സംഘം അക്രമികൾ ഒരു കേറ്ററിങ് വാഹനം തള്ളിയിട്ട് ​ഗേറ്റ് തകർക്കുകയും തുടർന്ന് കോളേജിലേക്ക് അതിക്രമിച്ചു കടന്ന് പെൺകുട്ടികൾക്കു നേരെ ലൈം​ഗികാതിക്രമം നടത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.

 

ക്യാംപസില്‍ 30ല്‍ അധികം ആളുകള്‍ എത്തിയെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. സംഭവത്തെ അപലപിച്ച് ഡല്‍ഹി യൂണിവേഴ്‌സിറ്റിയും രംഗത്തെത്തിയിരുന്നു. പ്രതികൾക്കെതിരെ ഹാവുസ് പൊലീസ് സ്റ്റേഷനിൽ ഐപിസി 452, 354, 509, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

 

അതേസമയം, അക്രമികൾക്കിതെരെ നടപടിയാവശ്യപ്പെട്ടും കോളേജ് പ്രിൻസിപ്പൽ പ്രൊമീള കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധത്തിലാണ് വിദ്യാർഥികൾ. ഇതിനിടെ, അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന വസ്തുന്വേഷണ സംഘം തെളിവുകൾ ശേഖരിക്കുന്നുണ്ട്. ഇത് ശനിയാഴ്ച പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

February 13, 2020, 11:28 am

Advertisement