15 Thursday
April , 2021
7.56 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ആസ്ത്രേലിയയിൽ വെള്ളപ്പൊക്കം; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു



ആസ്ത്രേലിയയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം. ആയിരക്കണക്കിനു പേരെ വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ചു. സിഡ്നി, ക്വീൻസ് ലാൻഡ് എന്നിവിടങ്ങളിലെ നദികളും ഡാമുകളുമൊക്കെ നിറഞ്ഞുകവിഞ്ഞതിനെ തുടർന്നാണ് ജനം ദുരിതത്തിലായത്.

 

പതിനെണ്ണായിരത്തിലേറെ പേരെയാണ് ഒഴിപ്പിച്ചതെന്ന് അറിയിച്ചു. സൈന്യത്തിനെ വരെയിറക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കനത്ത മഴ തുടരുമെന്നതിനാൽ സ്ഥിതി ഇനിയും വഷളാവുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 


നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റോഡുകളും പാലങ്ങളും വരെ ഒലിച്ചുപോയി. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളോട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് ഒഴിഞ്ഞുപോവാൻ നിർദേശിച്ചിട്ടുണ്ട്.

 

March 22, 2021, 17:50 pm

Advertisement

Advertisement