27 Saturday
November , 2021
5.53 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

പക്ഷാഘാതം തളർത്തിയ തിരൂർ സ്വദേശിയെ തുടർചികിൽസയ്ക്കായി നാട്ടിലെത്തിച്ചു


 

ജിദ്ദ: മുപ്പതു വർഷമായി ജിദ്ദയിൽ പ്രവാസ ജീവിതം നയിച്ചു വരുന്നതിനിടെ പക്ഷാഘാതം സംഭവിച്ച മലപ്പുറം തിരൂർ അന്നാര സ്വദേശിയെ ഇന്ത്യൻ സോഷ്യൽ ഫോറം സഹായത്തോടെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. ജിദ്ദ സലാമയിലെ ഒരു കർട്ടൻ കടയിൽ ഇരുപത്തെട്ടു വർഷമായി ജോലി ചെയ്തു വരികയായിരുന്ന മുഹമ്മദലിയെയാണ് നാട്ടിലെത്തിച്ചത്. പക്ഷാഘാതത്തെ തുടർന്ന്  കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു മുഹമ്മദലി.

 

രണ്ടു വർഷമായി മഹ്ജറിലെ മറ്റൊരു സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. അവധിക്ക് നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയാണ് പക്ഷാഘാതം പിടിപെട്ട് അദ്ദേഹം അവശനിലയിലായത്. ഇടതുകൈക്കും കാലിനും തളർച്ച ബാധിച്ചാണ് അദ്ദേഹം ജിദ്ദയിലെ ഒരു ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്.

 

ഡോക്ടറുടെ നിർദ്ദേശപ്രകാരം മറ്റൊരു ആശുപത്രിയിലേക്ക് ടാക്സിയിൽ  പോകാനായി കയറിയ മുഹമ്മദലിയെ ടാക്സി ഡ്രൈവറുടെ സന്ദർഭോചിതമായ ചിന്തയാണ് കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് എത്തിച്ചത്. അസുഖ വിവരമറിഞ്ഞ നാട്ടിലുള്ള ഭാര്യ ജിദ്ദയിലുള്ള അവരുടെ പിതൃസഹോദരപുത്രനായ ബഷീറിനെ ടെലിഫോണിൽ ബന്ധപ്പെടുകയായിരുന്നു. ബഷീർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെത്തിയപ്പോഴേക്കും മുഹമ്മദലി ശരീരത്തിന്റെ ഇടതുഭാഗം തളർന്ന് സംസാരശേഷി ഏതാണ്ട് നഷ്ടപ്പെട്ട രീതിയിലായിരുന്നു.

 

ബഷീർ സോഷ്യൽ ഫോറം ഭാരവാഹി നൗഫൽ താനൂരിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ ടീം ഹസൈനാർ മാരായമംഗലത്തിൻറെ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെടുകയും പരിചരണത്തിനുള്ള സഹായങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ആരോഗ്യനിലയിൽ നേരിയ പുരോഗതി കൈവരിച്ച മുഹമ്മദലിയെ ഡോക്ടർമാരുടെ നിർദേശപ്രകാരം തുടർ ചികിൽസയ്ക്കും കുടുംബത്തിന്റെ പരിചരണം ലഭിക്കുന്നതിനും നാട്ടിലെത്തിക്കുവാനുള്ള സംവിധാനങ്ങൾ സോഷ്യൽ ഫോറം വളണ്ടിയർമാർ ഏർപ്പെടുത്തുകയും ചെയ്തു.

 

സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫൈസൽ മമ്പാട്, ഹസൈനാർ മാരായമംഗലം, ബഷീർ, അബ്ദുല്ല ഓണക്കാട് എന്നിവരും  മറ്റു ബന്ധുക്കളും ചേർന്നാണ് മുഹമ്മദലിയെ കഴിഞ്ഞ ദിവസം ജിദ്ദ എയർപോർട്ടിലെത്തിച്ച് കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസിൽ യാത്രയാക്കിയത്. കൊച്ചി എയർപോർട്ടിൽ  മുഹമ്മദലിയെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും സോഷ്യൽ ഫോറം പ്രതിനിധി നൗഫൽ താനൂരും എത്തിയിരുന്നു.

 

October 27, 2021, 22:01 pm

Advertisement

Advertisement