18 Friday
September , 2020
12.22 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

തൊഴിലാളികളുമായി യുപിയിലേക്ക് പോയ ട്രെയിൻ വഴിതെറ്റി എത്തിയത് ഒഡീഷയിൽ


റൂര്‍ക്കേല: ഇതര സംസ്ഥാന തൊഴിലാളികളുമായി മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിന്‍ വഴിമാറി എത്തിയത് ഒഡീഷയിൽ. മഹാരാഷ്ട്രയിലെ വസായ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ചൊവ്വാഴ്ച യുപിയിലെ ഖോരക്പൂരിലേക്ക് പുറപ്പെട്ട ട്രെയിനാണ് വഴിതെറ്റിയത്.

 

ഖോരക്പൂരില്‍ നിന്ന് ഏകദേശം 750 കിലോമീറ്ററോളം അകലെമുള്ള ഒഡീഷയിലെ റൂര്‍ക്കേലയിലാണ് ട്രെയിൻ എത്തിയത്​. മുംബൈയില്‍ ഭക്ഷണവും ജോലിയുമില്ലാതെ കുടുങ്ങിയ നൂറ് കണക്കിന് തൊഴിലാളികളാണ് സ്വന്തം നാടായ യു.പിയിലേക്ക് വ്യാഴാഴ്ച ട്രെയിന്‍ കയറിയത്. 

 

എന്നാല്‍ ഇന്ന് രാവിലെ ഉറക്കമുണര്‍ന്ന് ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ തയ്യാറാകുമ്പോഴാണ് തങ്ങള്‍ എത്തിയത് ഗോരഖ്പൂരിലല്ലെന്നും റൂര്‍ക്കേലയിലാണെന്നും ഇവര്‍ക്ക് മനസിലായത്. 

 

അതേസമയം, തങ്ങൾക്കു വഴിതെറ്റിയെന്ന ആരോപണം റെയിൽവേ നിഷേധിക്കുന്നു. തങ്ങള്‍ നല്‍കിയ റൂട്ട് തെറ്റിയിട്ടില്ലെന്നും ഡ്രൈവര്‍ക്കാണ് വഴിതെറ്റിയതെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.

 

ശ്രമിക് ട്രെയിന്‍ ആയതുകൊണ്ട് തന്നെ സാധാരണ വഴിയിലൂടെ പോകാനായിരുന്നില്ല നിര്‍ദേശം. ചില ട്രെയിനുകള്‍ റൂര്‍ക്കേല വഴി ബീഹാറിലേക്കും വിട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍ക്ക് എങ്ങനെ വഴി തെറ്റിയെന്ന് മനസിലാകുന്നില്ലെന്നുമാണ് റെയില്‍വേ പറയുന്നത്.

 

അതേസമയം യാത്രക്കാരെ തിരിച്ച് ഖോരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിനിന്റെ സമയക്രമം സംബന്ധിച്ച വിവരങ്ങള്‍ റെയില്‍വേ വ്യക്തമാക്കിയിട്ടില്ല. റെയില്‍വേയുടെ അറിയിപ്പും കാത്തിരിക്കുകയാണ് റൂര്‍ക്കലയില്‍ കുടുങ്ങിയ തൊഴിലാളികള്‍.

May 23, 2020, 15:24 pm

Advertisement

Advertisement