30 Monday
March , 2020
3.24 PM
livenews logo
flash News
കേരളത്തിലേക്ക് കൊണ്ടുവന്ന പച്ചക്കറി ബിജെപി നേതാവും സംഘവും നശിപ്പിച്ചു കോവിഡ്: വിചാരണ തടവുകാർക്ക് ഇ‌‌‌ട‌ക്കാല ജാമ്യം നൽകി ഹൈക്കോടതി അതിഥി തൊഴിലാളികൾക്ക് കാരണവരായി ഹോം​ഗാർഡ് കരുണാകരൻ; ബോധവൽക്കരണം 'പച്ച ഹിന്ദിയിൽ' ലോക്ക്ഡൗൺ നീട്ടാൻ യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്രം വരുന്ന രണ്ടാഴ്ചക്കാലം നിർണായകമെന്ന് ട്രംപ്; സാമൂഹിക അകലം പാലിക്കൽ ഏപ്രിൽ 30 വരെ നീട്ടി 'അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിൽ നിന്നോടിക്കണം'; അവർ നാടിനാപത്താണെന്ന് രാജസേനൻ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7.22 ലക്ഷം കവിഞ്ഞു; മരണം 33976 ലോക്ക് ഡൗണ്‍: അഞ്ചു രാത്രിയും ആറു പകലും നടന്ന് ഒടുവില്‍ ഓംപ്രകാശ് 800 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തി ജന്മനാട്ടിൽ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയിൽ ചാപ്പകുത്തി മധ്യപ്രദേശ് പൊലീസ് കുവൈത്തിൽ ഒമ്പത് ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു

പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ പ്രതിഷേധം: ത്രിപുരയിൽ രണ്ടുദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു


വിദേശരാജ്യങ്ങളിൽ നിന്നുള്ള മുസ് ലിമിതര അഭയാർഥികൾക്ക് പൗരത്വം ഉറപ്പാക്കുന്ന പൗരത്വ ഭേദ​ഗതി ബില്ലിനെതിരേ പ്രതിഷേധം ശക്തമായ ത്രിപുരയിൽ രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു. ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റേതാണ് നടപടി.

 

അതേസമയം പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ പ്രതിഷേധമല്ല തീരുമാനത്തിനു കാരണമെന്ന് ബിപ്ലബ് ദേബ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് ത്രിപുരയിൽ എസ്എംഎസ്, ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചത്. 48 മണിക്കൂർ സമയത്തേക്കാണ് ഇവ വിച്ഛേദിച്ചിരിക്കുന്നത്.

 

നിർദിഷ്ട ബില്ലിനെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. നോർത് ഈസ്റ്റ് സ്റ്റുഡന്റ് ഓർ​ഗനൈസേഷൻ പ്രഖ്യാപിച്ച 11 മണിക്കൂർ ബന്ദിൽ അനേക സംഘടനകളാണ് ഇന്നു പങ്കാളികളായത്.

 

December 10, 2019, 18:44 pm

Advertisement