29 Sunday
November , 2020
1.29 PM
livenews logo
flash News
'ഇനി വരാൻ ട്രംപ് മാത്രമേ ബാക്കിയുള്ളൂ; ഇത് മോദിക്കു പകരം വേറെ ആളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പൊന്നുമല്ല'; ബി.ജെ.പിയെ പരിഹസിച്ച് ഉവൈസി 'നൂറ് രൂപയ്ക്ക് ദാദിയെ കിട്ടും'; ബിൽക്കീസ് ബാനുവിനെ അധിക്ഷേപിച്ച് വ്യാജ പ്രചരണവുമായി കങ്കണ; വിവാദമായപ്പോൾ ട്വീറ്റ് മുക്കി 'ജയിച്ചാൽ ന​ഗരത്തിന്റെ പേര് മാറ്റും'; ഹൈദരാബാദ് മുനിസിപ്പൽ ഇലക്ഷനിൽ ബി.ജെ.പിയുടെ മുഖ്യതിരഞ്ഞെടുപ്പ് വാ​ഗ്ദാനം ഇങ്ങനെ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നാളെയുണ്ടായേക്കും കോവിഡ് വാക്സിൻ ആദ്യഘട്ടത്തിൽ കുട്ടികൾക്കും വൃദ്ധർക്കും നൽകേണ്ടതില്ലെന്ന് തീരുമാനം തൊപ്പിയണിഞ്ഞയാളുടെ കൈയില്‍ എകെ 47 യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ തീവ്ര മുസ്‌ലിം വിരുദ്ധ കാര്‍ട്ടൂണുമായി ദേശാഭിമാനി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ വീട്ടുകാർ മർദിച്ച് മലം കഴിപ്പിക്കാൻ ശ്രമിച്ചു വാക്സിൻ ലഭ്യമായാലും മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും: ഐസിഎംആർ മേധാവി ഡൽഹിയിലേക്ക് വന്നിട്ടുള്ളവർ രാജ്യത്തെ ഊട്ടുന്നവരാണ്; ഭീകരവാദികളല്ല ചിത്രലേഖയ്ക്ക് വീണ്ടും ആർഎസ്എസ് ഭീഷണി; ഇസ്‌ലാമിലേക്ക് പോവരുതെന്ന് മണ്ഡലം കാര്യവാഹക്‌

ഉയ്​ഗൂർ മുസ് ലിംകൾക്കെതിരായ പീഡനം: 28 ചൈനീസ് സ്ഥാപനങ്ങളെ യുഎസ് കരിമ്പട്ടികയിൽപെടുത്തി


വാഷിങ്ടൺ: ഉയ്​ഗൂർ മുസ് ലിംകൾക്കെതിരായ പീഡനങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 28 ചൈനീസ് കമ്പനികളെ യുഎസ് കരിമ്പട്ടികയിൽപ്പെടുത്തി. യുഎസ് കമ്പനികളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ നിന്ന് സ്ഥാപനങ്ങളെ വിലക്കുന്ന എന്റിറ്റി ലിസ്റ്റിലാണ് ഈ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

 

സിൻജിയാങ് പ്രവിശ്യയിൽ ഉയ്​ഗൂർ മുസ് ലിംകൾക്കെതിരേ ചൈന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നതായും യുഎസ് വ്യക്തമാക്കി. അതേസമയം യുഎസിന്റേത് അടിസ്ഥാനരഹിത ആരോപണമാണെന്ന് ചൈന പ്രതികരിച്ചു. ചൈനയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനുള്ള നീക്കത്തിൽ കവിഞ്ഞ് മറ്റൊരു കാര്യവുമില്ല യുഎസിന്റെ ആരോപണങ്ങളെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.

 

സർക്കാർ ഏജൻസികളും നിരീക്ഷണ ഉപകരണ മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതിക കമ്പനികളുമാണ് യുഎസിന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

 

ഭീകരവാദത്തെ നേരിടുന്നതിനെന്ന പേരിൽ ചൈന തൊഴിൽ പരിശീലന കേന്ദ്രങ്ങളെന്ന വ്യാജേന തയ്യാറാക്കിയ തടവറകളിൽ ലക്ഷക്കണക്കിന് ഉയ്​ഗൂർ മുസ് ലിംകളെ അടച്ചിരിക്കുന്നുവെന്നും ഇവർ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നുവെന്നും യുഎസ് വ്യക്തമാക്കി.

 


ഫേഷ്യൽ റെ​ക​ഗ്നീഷ്യൻ സാങ്കേതികവിദ്യയിൽ നിപുണരായ ഹിക് വിഷൻ, ദഹുവ ടെക്നോളജി, മെ​ഗ്വി ടെക്നോളജി തുടങ്ങിയ നിരീക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന എട്ട് കമ്പനികളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും നിരീക്ഷണ ഉപകരണ നിർമാതാക്കളാണ് ഹിക് വിഷൻ.

October 08, 2019, 17:29 pm

Advertisement

Advertisement