28 Tuesday
January , 2020
5.43 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി; കോൺ​ഗ്രസിനും എൻസിപിക്കും ഉപമുഖ്യമന്ത്രിപദം; മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യം ഇങ്ങനെ

November 19, 2019, 10:49 am

മുംബൈ: ആർക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ തുടരുന്ന ഭരണപ്രതിസന്ധിക്കു പരിഹാരമായതായി സൂചന. ശിവസേനയുടെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായും എൻസിപിക്കും കോൺ​ഗ്രസിനും ഉപമുഖ്യമന്ത്രിപദം നൽകിയും സർക്കാർ രൂപീകരിക്കാൻ തീരുമാനമായതാണ് സൂചന. അടുത്തമാസമായിരിക്കും മൂന്നു കക്ഷികൾ ഭാ​ഗമാവുന്ന സഖ്യസർക്കാർ അധികാരത്തിൽ കയറുക.

 

അഞ്ചുവർഷവും ഉദ്ധവ് താക്കറെയാവും മുഖ്യമന്ത്രിക്കസേരയിലിരിക്കുക. 288 അം​ഗ നിയമസഭയിൽ 56 സീറ്റുകളാണ് ശിവസേനയ്ക്കുള്ളത്. എൻസിപി 54ഉം കോൺ​ഗ്രസ് 44 ഉം സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. 42 അം​ഗ മന്ത്രിസഭയിൽ 15 അം​ഗങ്ങൾ ശിവസേനയ്ക്കും 14 പേർ എൻസിപിക്കും 13 മന്ത്രി പദവി കോൺ​ഗ്രസിനും നൽകാനാണ് തത്വത്തിൽ ധാരണയായതെന്നാണ് വിവരം.

 

മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പൃഥിരാജ് ചവാനെ സ്പീക്കറാക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അവസരം എൻസിപിക്കും കോൺ​ഗ്രസിനുമാണ് ശിവസേന വിട്ടുനൽകിയിരിക്കുന്നത്.

 


വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിരുന്നെങ്കിലും ശിവസേനയുടെ പിന്തുണ കിട്ടാതെ വന്നതോടെ അവർ പിൻവാങ്ങുകയായിരുന്നു. കെയർടേക്കർ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജിവച്ചതോടെ കേന്ദ്രസർക്കാർ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിനു ശുപാർശ ചെയ്യുകയും ചെയ്തു.  
 

November 19, 2019, 10:49 am

Advertisement