25 Saturday
January , 2020
4.06 PM
livenews logo
flash News
പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ് ഖാസിം സുലൈമാനിയുടെ വധത്തിൽ ഇറാന്റെ തിരിച്ചടി: കൂടുതൽ യുഎസ് സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക നോവൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി; ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ ആസാദെത്തുന്നു; ആദ്യം കോഴിക്കോട്

ഉത്തേജക പരിശോധനയ്ക്ക് ഡി ജെ കൂപ്പർ നൽകിയത് കാമുകിയുടെ മൂത്രം; ഫലം വന്നപ്പോൾ താരത്തിന് ​ഗർഭം

August 06, 2019, 12:47 pm

വാഷിങ്ടണ്‍: അമേരിക്കന്‍ പുരുഷ ബാസ്‌കറ്റ്‌ബോള്‍ താരം ഡിജെ കൂപ്പറിന് ​'ഗർഭം'. ഉത്തേജക പരിശോധനയ്ക്കായി കാമുകിയുടെ മൂത്രം നൽകിയതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. ഫലം പുറത്തു വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരും ഞെട്ടി. ഉത്തേജക മരുന്നിന് പകരം കൂ‍പ്പറിന് ഗര്‍ഭമുണ്ട് എന്നായിരുന്നു പരിശോധനാ ഫലം.

 

28കാരനായ താരത്തിന്റെ മൂത്രത്തില്‍ ഗര്‍ഭിണികളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഫലത്തില്‍ നിന്ന് മനസിലായത്. ഇതോടെ കൂപ്പര്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് ഏജന്‍സിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്തുകയും സ്വന്തം മൂത്രത്തിനു പകരം കാമുകിയുടെ മൂത്രമാണ് പരിശോധനയ്ക്കയച്ചതെന്ന് വ്യക്തമാവുകയും ചെയ്തു. 

 

കൂപ്പറിന്റേത് കബളിപ്പിക്കലാണെന്ന് തെളിഞ്ഞതോടെ അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ രണ്ട് വര്‍ഷത്തേയ്ക്ക് താരത്തെ വിലക്കുകയും ചെയ്തു. സത്യത്തിൽ ഉത്തേജകമരുന്ന് പരിശോധനയിൽ നിന്ന് രക്ഷപെടാനാണ് കൂപ്പർ ഇത്തരമൊരു അടവ് പ്രയോ​ഗിച്ചതെങ്കിലും തന്റെ കാമുകി ഗര്‍ഭിണിയാണെന്ന് താരം അറിഞ്ഞിരുന്നില്ല. ഇതാണ് വിനയായത്. 

 

ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബായ എസ് മൊണാക്കോയുടെ ബാസ്‌കറ്റ്ബോള്‍ ടീമിലെ അംഗമായിരുന്ന കൂപ്പര്‍ ബിസിഎം ഗ്രെവ്‌ലൈന്‍സ്, ആതന്‍സ് ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ​'ഗർഭം' കണ്ടെത്തിയതോടെ 2020 ജൂണ്‍ വരെ താരത്തിന് ഇനി കളത്തിലിറങ്ങാനാവില്ല.

August 06, 2019, 12:47 pm

Advertisement