25 Wednesday
May , 2022
7.02 PM
livenews logo
flash News
പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ്

ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ സാമ്പത്തിക സഹായം


 

സാമൂഹ്യനീതി വകുപ്പിന്റെ 'വർണ്ണം' പദ്ധതി പ്രകാരം ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ പഠിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോളജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റെഗുലർ പഠനം നടത്താൻ സാധിക്കാത്ത ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനു സാമ്പത്തിക സഹായം അനുവദിയ്ക്കുന്ന പുതിയ പദ്ധതിയാണ് 'വർണ്ണം'.  

 

കോഴ്സ് രജിസ്ട്രേഷൻ മുതൽ പരീക്ഷാ ഫീസ് വരെയുള്ള എല്ലാ ചെലവുകൾക്കും പ്രതിവർഷം പരമാവധി 24,000 രൂപ വരെ പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫിസർ അറിയിച്ചു.  അപേക്ഷ ഫോം, വിശദവിവരങ്ങൾ എന്നിവ സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in/ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

 

അപേക്ഷ ഫോമിൽ സൂചിപ്പിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിധേയമായി ആവശ്യമായ രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.

 

December 01, 2021, 19:49 pm

Advertisement

Advertisement