കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം അന്വേഷിക്കുന്ന ലോകാരോഗ്യസംഘടനയുടെ വിദഗ്ധ സമിതി ജനുവരി 14ന് എത്തുമെന്ന് ചൈന. ഈമാസമാദ്യം എത്താനാണ് വിദഗ്ധസംഘം തീരുമാനിച്ചിരുന്നതെങ്കിലും ചൈന വിസ അനുവദിക്കാതിരുന്നതിനാൽ സന്ദർശനം നീളുകയായിരുന്നു.
2019 ഒടുവിൽ ചൈനീസ് നഗരമായ വുഹാനിൽ കൊറോണ വൈറസ് വ്യാപനമുണ്ടാകുന്നത്. വുഹാൻ അടങ്ങുന്ന ഹുബയ് പ്രവിശ്യയാകെ ലോക്ക്ഡൗൺ ചെയ്ത് വൈറസ് വ്യാപനം തടയാൻ ശ്രമിച്ചെങ്കിലും ഇതിനു മുമ്പായി ലോകത്തിന്റെ മറ്റു കേന്ദ്രങ്ങളിലേക്കും വൈറസ് എത്തിപ്പെട്ടിരുന്നു.
വുഹാനിലെ ലാബിൽ ചൈന വളർത്തിയെടുത്ത ആയുധമാണ് കൊറോണ വൈറസെന്ന് യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപ് ആരോപിച്ചിരുന്നു. ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ട്രംപ് സംഘടനയ്ക്കു നൽകിവന്നിരുന്ന ഫണ്ടിങ് നിർത്തിവയ്ക്കുക പോലുമുണ്ടായി.
January 11, 2021, 15:52 pm