25 Wednesday
November , 2020
5.23 AM
livenews logo
flash News
'കുഴപ്പമൊന്നുമില്ല'; അന്യായ തടവിന്റെ 50ാം ദിവസം സിദ്ദീഖ് കാപ്പന്‍ ഭാര്യയും കുട്ടികളുമായി സംസാരിച്ചു EXCLUSIVE ബിബിസിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയിലും ഇടംപിടിച്ച് ഷഹീൻബാ​ഗിലെ ദീദി സ്പുട്നിക് വി കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രാപ്തിയുള്ളതെന്ന് റഷ്യ രാജ്യസുരക്ഷ: 43 മൊബൈൽ ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തി യോ​ഗിയെ ഭീഷണിപ്പെടുത്തിയെന്ന്; 16കാരനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ് ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി

പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ജീവനൊടുക്കും; തബ്‌രീസ് അന്‍സാരിയുടെ ഭാര്യ


റാഞ്ചി: ജ​യ് ശ്രീ​റാം വി​ളി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് ഝാർഖ​ണ്ഡി​ൽ ത​ബ്​​രീ​സ് അ​ൻ​സാ​രി​യെ (24) കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്ന ഹിന്ദുത്വ അക്രമികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭാര്യ. കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ഷഹിസ്ത പർവീൻ റാഞ്ചി എസ്പിയേയും ഡെപ്യൂട്ടി കമ്മീഷണറേയും സന്ദർശിച്ചു. 

 

തന്റെ ആവശ്യം അം​ഗീകരിച്ചില്ലെങ്കിൽ പൊലീസ് കാര്യാലയത്തിനു മുന്നിൽ ജീവനൊടുക്കുമെന്ന് ഷഹിസ്ത പറഞ്ഞു. എന്‍റെ ഭർത്താവിനെ കൊലപ്പെടുത്തിയത് ലോകം കണ്ടതാണ്. എന്നിട്ടും കൊലയാളികളെ ജില്ലാ ഭരണകൂടം സംരക്ഷിക്കുകയാണ്. അവർക്കെതിരെ കൊലക്കുറ്റം ചുമത്തുന്നില്ല -ഷഹിസ്ത പറഞ്ഞു. മാതാവിന്‍റെയും ത​ബ്​​രീ​സിന്‍റെ പിതാവിന്‍റെയും കൂടെയാണ് ഷഹിസ്ത എത്തിയത്. എന്നാൽ ഏറെ നേരം കാത്തിരുന്ന ശേഷമാണ് അവർക്ക് ഉന്നത ഉദ്യോഗസ്ഥരെ സന്ദർശിക്കാനായത്. 

 

ജൂ​ൺ 18നാ​ണ് ഹിന്ദുത്വ ആൾക്കൂട്ടം ത​ബ്​​രീ​സി​നെ കെട്ടിയിട്ട് മർദിച്ചത്. ജ​യ് ശ്രീറാം, ജ​യ് ഹ​നു​മാ​ൻ തു​ട​ങ്ങി​യ​വ വി​ളി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടായിരുന്നു ഏ​ഴു മ​ണി​ക്കൂ​റോ​ളം മർദിച്ചത്. ബോ​ധ​ര​ഹി​ത​നാ​യ​തോ​ടെ അ​ക്ര​മി​ക​ൾ ത​ബ്​​രീ​സി​നെ പൊ​ലീ​സി​ന് കൈ​മാ​റി. പിന്നീട് ആരോഗ്യം വഷളായപ്പോൾ ആ​ശു​പ​ത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജൂ​ൺ 24ന് ​ത​ബ്​​രീ​സ് മ​രി​ച്ചു.

 

കൊ​ല​പാ​ത​കം, ക​ലാ​പം സൃ​ഷ്​​ടി​ക്ക​ൽ, അ​ന്യാ​യ​മാ​യി കൂ​ട്ടംകൂ​ട​ൽ തു​ട​ങ്ങി എ​ട്ട്​ വ​കു​പ്പു​ക​ൾ ചു​മ​ത്തി 13 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേസെടുത്തിരുന്നു. എന്നാൽ, കോ​ട​തി​യി​ൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ കൊലക്കുറ്റം ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് ഭാര്യയും കുടുംബവും രം​ഗത്തെത്തിയത്. 

September 16, 2019, 18:06 pm

Advertisement

Advertisement