16 Thursday
July , 2020
9.41 PM
livenews logo
flash News
പാലത്തായി കേസ്: തനിക്കൊന്നും പറയാൻ കഴിയില്ല; പ്രതിക്ക് ജാമ്യം കിട്ടിയതിൽ മുഖ്യമന്ത്രി തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയ്ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ; വെളിപ്പെടുത്തൽ രാജ്യം വിട്ടതിന് പിന്നാലെ ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് സസ്പെൻഷൻ കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 722 പേർക്ക് പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജന് ജാമ്യം മുംബൈയിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു കൊറോണ: യുഎഇ മൂന്നാം​ഘട്ട വാക്സിൻ പരീക്ഷണം തുടങ്ങി ഖത്തറിൽ കൊറോണ തീവ്രവ്യാപനം അവസാനിച്ചുവെന്ന് സൂചന; രോ​ഗികളുടെ എണ്ണത്തിൽ വൻ കുറവ്

കെഎല്‍എഫില്‍ മതരഹിത സെഷന്‍ മാറ്റി; ഇസ്‌ലാം വിട്ടവരെ മാത്രം ഉള്‍പ്പെടുത്തിയത് വിവാദമായി


കോഴിക്കോട്: സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇസ്ലാം മതം വിട്ടവരെ മാത്രം മതരഹിത സെഷനില്‍ ഉള്‍പ്പെടുത്തിയ പരിപാടിക്ക് മാറ്റം വരുത്തി  സംഘാടകര്‍. പരിപാടിയുടെ രൂപരേഖ പുറത്തു  വന്നതോടെ വിവാദവും തുടങ്ങി. അതിഥികളില്‍ ഒരാളോട് സംഘാടകര്‍ തന്നെ പിന്മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പിന്മാറുകയും ചെയ്തതോടെ സംഘാടകര്‍ പരിപാടിയുടെ പേരിലും സ്വഭാവത്തിലും മാറ്റം വരുത്തി. 'മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക്' എന്ന വിഷയത്തില്‍ നടക്കുന്ന സംവാദ പരിപാടിയിലാണ് ഇസ്ലാം മതം ഉപേക്ഷിച്ച്, ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നവരെ മാത്രം ക്ഷണിച്ചത്. 

 

ജാമിത, ജസ്ല മാടശേരി, റഫീഖ് മംഗലശേരി എന്നിവര്‍ മാത്രമായിരുന്നു ഈ സെക്ഷനിലെ അതിഥികള്‍. ഇതര മതങ്ങള്‍ ഉപേക്ഷിച്ച ആരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. ഇതാണ് വിവാദമായത്. ഒട്ടേറെ  മികച്ച പരിപാടികള്‍ നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തില്‍ ഇത്തരമൊരു വൈരുധ്യം സംഭവിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്. പൗരത്വഭേദഗതി നിയമം നടപ്പാക്കി ബിജെപി സര്‍ക്കാര്‍ മുസ്ലിങ്ങളെ പൗരന്മാരല്ലാതാക്കാന്‍ ശ്രമിക്കുന്നതിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ആഞ്ഞടിക്കുമ്പോള്‍ തന്നെയാണ് കെഎല്‍എഫില്‍ ഇത്തരമൊരു പരിപാടി കയറിക്കൂടിയത്.

കേരള സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും കൂടിയുള്ള പരിപാടിയിലെ ഇത്തരമൊരു നീക്കം സംഘപരിവാറിന് ഉത്തേജനമാകുന്നതാണെന്ന വിലയിരുത്തലുമുണ്ടായി. പ്രതിഷേധം ചൂടുപിടിച്ചതോടെ അതിഥികളില്‍ ഒരാളായ ജസ്ല മാടശേരിയോട് പരിപാടിയില്‍ നിന്ന് പിന്മാറാന്‍ സംഘാടകര്‍ തന്നെ  ആവശ്യപ്പെടുകയായിരുന്നു. അവര്‍ ഫേസ്ബുക്കില്‍ ഇസ്‌ലാം വിട്ടവര്‍ മാത്രമായുള്ള പരിപാടിക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചു. തുടര്‍ന്ന് പരിപാടിയില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറായത്. അതേസമയം, സംഘാടകസമിതിയിലെ ഒരു യുക്തിവാദി നേതാവിന്റെ ഇടപെടലാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ച് കെഎല്‍എഫിന്റെ പൊതു സ്വഭാവത്തിന് ഭംഗം വരുത്തിയതെന്ന് സംഘാടകരില്‍ ചിലര്‍ സ്വകര്യമായി സമ്മതിക്കുന്നു.

 

'മതജീവിതം മതരഹിത ജീവിതം' എന്നാണ് സെഷന്റെ പരിഷ്‌കരിച്ച പേര്. മതവക്താക്കളായ രണ്ട് പ്രഭാഷകരെ കൂടി സംവാദത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇതര മതം ഉപേക്ഷിച്ചവര്‍ ആരുമില്ല. മുജാഹിദ് യുവ നേതാവായിരുന്ന മുജീബ് റഹ്മാന്‍ കിനാലൂരിനേയും എഴുത്തുകാരനും പ്രഭാഷകനുമായ മുഹമ്മദ് ശമീമിനേയുമാണ് സംവാദത്തിന്റെ പാനലില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. സെഷന്‍ വിവാദമായപ്പോള്‍ തന്നെ പിന്‍മാറിയ ജസ്ല മാടശേരിക്ക് പകരം ആബിദ ജോസഫിനേയും പാനലിന്റെ ഭാഗമാക്കിയിട്ടുണ്ട്. 

പരിപാടിയുടെ ആദ്യ പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെ തന്നെ വിവിധ സംഘടനകളും വ്യക്തികളും നടത്തിപ്പുകാരായ ഡിസി ബുക്‌സിനെയും ഫെസ്റ്റിവല്‍ ഡയറക്ടറേയും പ്രതിഷേധം അറിയിച്ചിരുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച മൂന്നു പേരെ മാത്രം പാനലില്‍ ഉള്‍പ്പെടുത്തിയത് ചര്‍ച്ച ടാര്‍ജറ്റഡ് ഫോബിയക്ക് കാരണമാവുമെന്നും സംഘപരിവാര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് ആയുധമാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍ ഉണ്ടായത്. എല്ലാ മതത്തില്‍ നിന്നും മതരഹിത ജീവിതം നയിക്കുന്നവരെ സംവാദത്തില്‍ ഉള്‍പ്പെടുതുന്നതായിരുന്നു ആരോഗ്യകരമെന്നു ജസ്ലയും ചൂണ്ടിക്കാട്ടി.

January 13, 2020, 23:53 pm

Advertisement