15 Thursday
April , 2021
7.36 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

കാമറാ പ്രേമം തലയ്ക്കു പിടിച്ച ഒരാൾ 3000 കാമറകൾ വാങ്ങിക്കൂട്ടിയ കഥകാമറകളോടുള്ള പ്രേമം തലയ്ക്കു പിടിച്ച ഒരാൾ വാങ്ങിക്കൂട്ടിയത് മൂവായിരം കാമറകൾ. അപൂർവങ്ങളിൽ അപൂർവമായ കാമറകളാണ് ഇവയിൽ പലതും. നെവിൽ ജിം മാത്യു എന്നയാളാണ് കാമറളോടുള്ള പ്രേമം മൂലം ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ഇവ പണം കൊടുത്ത് ശേഖരിച്ചത്. കാമറകളെല്ലാം ക്രമമായി ഷെൽഫുകളിൽ അടുക്കി പ്രദർശിപ്പിക്കുകയും കാണാനെത്തുന്നവരോട് മണിക്കൂറുകളോളം ഇവയെക്കുറിച്ച് വർണിക്കുകയും ചെയ്തിരുന്നു നെവിൽ ജിം എന്ന വൃദ്ധൻ.

 

എന്നാൽ തന്റെ ഇഷ്ടരം​ഗത്ത് നിന്ന് അദ്ദേ​ഹത്തിന് പൊടുന്നനെ വിടപറയേണ്ടി വന്നു. രോ​ഗം പിടിപെട്ട 81കാരനായ നെവിൽ ജിം കാമറകളുടെ ലോകത്തിൽ നിന്ന് മരണത്തിലേക്ക് വീണത് അത്ര പെട്ടെന്നായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കാമറകൾ മുതൽ വിവിധ കാലങ്ങളിൽ വിവിധ കമ്പനികൾ പുറത്തിറക്കിയ പലതരം മോഡലുകളാണ് നെവിൽ ജിമ്മിന്റെ ശേഖരത്തിലുള്ളത്.

 

 

1900ൽ ആദ്യമായി ഒരു ഡോളറിന് വിറ്റ കൊടാക്ക് ബ്രൗണി കാമറകളുടെ വിവിധ മോഡലുകളാണ് ശേഖരത്തിലെ പ്രത്യേക ആകർഷണം. തന്റെ കാമറശേഖരം കൂടുതൽ ആളുകളിലേക്ക് എത്തണമെന്ന് ആ​ഗ്രഹിച്ചിരുന്ന ജിമ്മിന് തന്റെ പ്രായാധിക്യവും അസുഖങ്ങളുമാണ് തടസ്സമായിരുന്നത്.

 

2017ലാണ് തന്റെ 81ാം വയസ്സിൽ ജിം കാമറകളോടു വിടപറഞ്ഞ് മരണം പുൽകിയതെന്ന് അദ്ദേഹത്തിന്റെ വിധവ ഡൊറോത്തി പറയുന്നു. കാമറകൾ കാണാനെത്തുന്നവരെ ഭർത്താവിന്റെ മണിക്കൂറുകൾ നീളുന്ന കത്തിയിൽ നിന്ന് താൻ പലപ്പോഴും രക്ഷപ്പെടുത്തിയിരുന്നതായും ഡൊറോത്തി തമാശയായി പറയുന്നുണ്ട്. മികച്ച വാ​ഗ്മിയായിരുന്നു ജിമ്മെന്നും ഡൊറോത്തി അനുസ്മരിച്ചു.

 


കാനഡയിലുള്ള മകളെ കാണുന്നതിനായി 24 വർഷം മുമ്പ് നെവിലും താനും കൂടി പോകുമ്പോഴാണ് പുരാവസ്തു വിൽക്കുന്ന കടയിൽ നിന്ന് ആദ്യ കാമറ വാങ്ങുന്നതെന്ന് ഡൊറോത്തി പറഞ്ഞു. താനാണ് കാമറ വാങ്ങി നെവിലിന് അതു സമ്മാനിച്ചത്. ഇതിനിടെ നെവിലിന് ഹൃദയശസ്ത്രക്രിയയ്ക്കു വിധേനാവേണ്ടി വന്നു. അതിനു ശേഷം യുഎസിലെ വിവിധ പ്രദേശങ്ങളിലെത്തി പുരാതന കാമറകൾ സ്വന്തമാക്കി.

 

കാമറ ശേഖരണം ഭ്രാന്തമായ ആവേശത്തോടെയാണ് നെവിൽ നടത്തിയിരുന്നതെന്നും അദ്ദേഹം ഒരിക്കലും അത് നിർത്തിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. പലപ്പോഴും പുറത്തുപോയ ശേഷം ജിം മടങ്ങിവരുന്നത് പെട്ടിനിറയെ കാമറകളുമായിരുന്നുവെന്നും അവർ അനുസ്മരിച്ചു. ഡിജിറ്റൽ കാമറകളുടെ വരവോടെ ഏവരും പഴയ കാമറകൾ ഉപേക്ഷിച്ചിരുന്നതിനാൽ ജിമ്മിന്റെ ശേഖരണം തടസ്സമില്ലാതെ നടക്കുകയും ചെയ്തു.

 

പോളണ്ട് സന്ദർശിച്ച് സോവിയറ്റ് കാലത്തെ അനേക കാമറകളാണ് ഇരുവരും ശേഖരിച്ചത്. അവധിയാഘോഷിക്കാൻ പോവുന്ന രാജ്യങ്ങളിൽ നിന്നൊക്കെ ജിം വിവിധ കാമറകൾ ഇങ്ങനെ സ്വന്തമാക്കുകയുണ്ടായി. സുഹൃത്തുക്കളെ ഉപയോ​ഗപ്പെടുത്തിയും അദ്ദേഹം തന്റെ ശേഖരം വികസിപ്പിച്ചു.

 

 

മറൈൻ എൻജിനീയറായിരുന്നു ജിം എന്നതിനാൽ ലോകസഞ്ചാരവും മുറയ്ക്കു നടന്നുകൊണ്ടേയിരുന്നു. ഹോങ്കോങിലും ​ഗ്രീസിലും ഹോളണ്ടിലും കാനഡയിലുമായാണ് ജിമ്മും ഡൊറോത്തിയും മൂന്നും മക്കളും ജീവിച്ചത്. കാമറകൾ ശേഖരിക്കുന്ന ഭ്രാന്തിനൊപ്പം മികച്ച ഫ്രെയിമുകൾ ഒപ്പിയെടുക്കുകയെന്നതും ജിമ്മിനെ ആവേശപ്പെടുത്തിയിരുന്നതായി അവർ പറയുന്നു.

 

കാമറകൾ വീട്ടിൽ സൂക്ഷിക്കുകയെന്നത് അപ്രായോ​ഗികമായപ്പോഴാണ് അദ്ദേഹം ഒരു ഹാൾ വിലയ്ക്കു വാങ്ങി ഇവയെല്ലാം ഇവിടെ പ്രദർശിപ്പിച്ചത്. ഭർത്താവിന്റെ മരണശേഷം ഇവ ഒരു മ്യൂസിയമാക്കി മാറ്റുന്നതിനായി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശമടക്കം ഒരു സന്നദ്ധസംഘടനയ്ക്കു കൈമാറാനുള്ള ശ്രമത്തിലാണ് ഡൊറോത്തി.

 

September 12, 2020, 21:11 pm

Advertisement

Advertisement