25 Saturday
September , 2021
12.59 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

പ്രേക്ഷകശ്രദ്ധ നേടി ആയിരംകാലത്തിലെ ​ഗാനം


 

ആയിരം കാലം എന്ന ചിത്രത്തിന്റ  ഗാനം പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നു. യുവതാരം ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പേജ് മുഖേനയാണ് ​ഗാനം പുറത്തിറങ്ങിയത്.
.

പ്രണയാർദ്രമായ ഗാനരംഗങ്ങളോട്  കൂടിയ ആയിരം കാലംഎന്ന സിനിമ മൂപ്പർ ഫിലിംസിന്റെ  ബാനറിൽ എസ് ശേഖർ ആണ് നിർമ്മിച്ചിരിക്കുന്നത്. രാഗ്  രംഗില എന്ന ചിത്രത്തിന് ശേഷം യൂസഫ് മുഹമ്മദ് രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

 

വർഷങ്ങളോളം ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറായ കമിതാക്കളുടെ  പരസ്പരം തുറന്നു പറയാനാവാത്ത സ്നേഹബന്ധം. ഒരുനാൾ ഇവരുടെ പ്രണയ സാക്ഷാത്കാരത്തിന് വിള്ളൽ സംഭവിക്കുന്നു. മനസ്സിന്റെ ഉള്ളിൽ മഞ്ജുവിനെ മാത്രം സ്വപ്നം കണ്ട് ജീവിതം കഴിച്ചുകൂട്ടിയ രവീന്ദ്രൻ. എന്നാൽ ജീവിതവീഥിയിൽ പ്രണയിനിയുടെ രോഗാവസ്ഥയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നു അയാൾക്ക്.വിദേശ രാജ്യത്തെ ജോലി സ്വപ്നം കണ്ട നായകൻ നാട്ടിൽ നാട്ടിൻപുറത്തെ ജീവിതവുമായി പൊരുത്തപ്പെട്ട് പോവുകയായിരുന്നു.ഈ അവസരത്തിൽ നായികയെ വീണ്ടും കണ്ടുമുട്ടുന്ന പ്രതീക്ഷിച്ചിരുന്നില്ല. പിന്നീടങ്ങോട്ടുള്ള ഇവരുടെ  ജീവിതയാത്രയാണ് ചിത്രം പറയുന്നത്. ശേഖർ, ദീപ എന്നിവരെ കൂടാതെ  പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.

 

ഛായാഗ്രഹണവും എഡിറ്റിംഗും  നിർവഹിക്കുന്നത് സുധീർ ഒറ്റപ്പാലം ആണ്.  കലാസംവിധാനം, ഗാനരചന എന്നിവ നിർവഹിക്കുന്നത് വിഷ്ണു നെല്ലായ ആണ്. സംഗീതം ജാഫർ ഹനീഫ. പാടിയിരിക്കുന്നത് ജാഫർ ഹനീഫ,നഫിയ ജാഫർ എന്നിവരാണ്.  മേക്കപ്പ് അനീസ് ചെറുപ്പളശ്ശേരി.  സ്റ്റുഡിയോ നവീന ഒറ്റപ്പാലം. ഡിസൈനർ വിവിട് മീഡിയ. പി  ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.പാലക്കാട് മലമ്പുഴ പരിസരപ്രദേശങ്ങളിൽ ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ റിലീസിന് തയ്യാറെടുക്കുന്നു.

 

September 06, 2021, 18:56 pm

Advertisement

Advertisement