7 Tuesday
July , 2020
5.05 PM
livenews logo
flash News
പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന? തലാസീമിയ രോഗികൾക്ക് ആശ്വാസമായി ഫ്രറ്റേണിറ്റി ഫോറം രക്തദാന ക്യാംപ് സ്വപ്ന സുരേഷുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്ത്; പങ്കുവച്ചത് ​ഗവർണർ

ഷംനയേയും മിയയേയും പരിചയപ്പെടുത്തണം എന്നാവശ്യപ്പെട്ട് തട്ടിപ്പുകാർ വിളിച്ചിരുന്നു; ധർമജന്റെ മൊഴി


കൊച്ചി: നടിമാരായ ഷംന കാസിമിനേയും മിയയേയും പരിചയപ്പെടുത്തണം എന്നാവശ്യപ്പെട്ട് തട്ടിപ്പുകാർ നിരന്തരം വിളിച്ചിരുന്നതായി നടൻ ധർമജൻ ബോൾ​ഗാട്ടി. ഷംനയെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൂന്ന് തവണയാണ് സംഘം തന്നെ വിളിച്ചതെന്നും ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

തനിക്ക് അറിയാവുന്ന കാര്യങ്ങളൊക്കെ പൊലീസിനോട് പറഞ്ഞതായും ധര്‍മ്മജന്‍ അറിയിച്ചു. ഷംന കാസിമിന്റെ കേസിലെ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ധര്‍മജന്റെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്. അന്വേഷണ സംഘം ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടൻ സ്റ്റേഷനിലെത്തിയത്. 

 

നടന്‍ ധര്‍മജനുമായി പ്രതികള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നലെയാണ് ധര്‍മജന്റെ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചത്. അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. പ്രതികൾ സ്വർണക്കടത്തിനായി താരങ്ങളെ ബന്ധപ്പെട്ടുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടനെ വിളിച്ചുവരുത്തിയത്.

June 29, 2020, 15:55 pm

Advertisement