25 Wednesday
May , 2022
7.47 PM
livenews logo
flash News
പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ്

നടൻ മമ്മൂട്ടിക്ക് കോവിഡ്


 

തിരുവനന്തപുരം: നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് സിനിമയുടെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു.

 

ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ ആരോഗ്യ പരിശോധനയിൽ പരിപൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

 

ഭീഷ്മപര്‍വമാണ് മമ്മൂട്ടിയുടേയതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പാര്‍വതി തിരുവോത്തും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന പുഴുവും ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കവുമാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റു ചിത്രങ്ങൾ.

January 16, 2022, 14:07 pm

Advertisement

Advertisement