12 Wednesday
May , 2021
7.48 AM
livenews logo
flash News
ആലത്തൂർ സ്വദേശിയുടെ മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കി പ്രഫ. ഹാനി ബാബുവിന്റെ നില ​ഗുരുതരം; ജയിലിൽ ചികിൽസ നിഷേധിക്കുന്നതായി കുടുംബം രാജ്യാന്തരതലത്തിൽ മുഖംകെട്ട് നരേന്ദ്ര മോദി അയോധ്യയിലെ ഹിന്ദു ഭൂരിപക്ഷ ദേശത്തെ ഗ്രാമത്തലവനായി തെരഞ്ഞെടുക്കപ്പെട്ട് മുസ്​ലിം യുവാവ്; ഇവിടെ വർ​ഗീയത തോൽക്കുന്നു ഇടുക്കി സ്വദേശിനി ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മരിച്ചു മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ മറ്റന്നാൾ ഹമാസിന്റെ തിരിച്ചടി; റോക്കറ്റാക്രമണത്തിൽ തങ്ങളുടെ രണ്ട് പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ 'ഇസ്രായേൽ ഭീകര രാജ്യം; വർഗവിവേചന രാഷ്​ട്രം'; ഫലസ്തീനെതിരായ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി സ്വര ഭാസ്കർ സംസ്ഥാനത്ത് ഇന്ന് 37290 പേർക്ക് കോവിഡ്; ടിപിആർ നിരക്ക് 26.77 ശതമാനം തെലങ്കാനയിൽ നാളെ മുതൽ 10 ദിവസത്തെ ലോക്ക്ഡൗൺ; രാവിലെ 6 മുതൽ 10 വരെ നിയന്ത്രണങ്ങളിൽ ഇളവ്

നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു


കണ്ണൂർ: ചലച്ചിത്ര നടൻ പുല്ലേരി വാധ്യാരില്ലത്ത്​ ഉണ്ണികൃഷ്​ണൻ നമ്പൂതിരി (98) അന്തരിച്ചു. ഗാനരചയിതാവ്​ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാ പിതാവാണ്​. 

 

​കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞദിവസം നെഗറ്റീവ്​ ആയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.

 

തന്റെ 76–ാം വയസിലാണ് അദ്ദേഹം അഭിനയ രം​ഗത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. 1996ല്‍ ജയരാജ് സംവിധാനം ചെയ്ത ദേശാടനം എന്ന സിനിമയിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്. ആ സിനിമയിലെ അദ്ദേഹത്തിന്റെ വേഷം വലിയതോതില്‍ പ്രേക്ഷക പ്രീതി നേടി. 

 

തുടര്‍ന്ന് ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, ഗര്‍ഷോം, കല്യാണരാമന്‍, മായാമോഹിനി, രാപ്പകൽ, ലൗഡ്​ സ്​പീക്കർ, ഫോ​ട്ടോഗ്രാഫർ എന്നിവയുള്‍പ്പെടെ 18 മലയള ചിത്രങ്ങളില്‍ അദേഹം അഭിനയിച്ചു. 

 

മണിച്ചിത്രത്താഴിന്‍റെ തമിഴ്​ റീമേക്കായ ചന്ദ്രമുഖിയിൽ രജനീകാന്തിനൊപ്പവും കമൽഹാസനൊപ്പം പമ്മൽ കെ സംബന്ധം എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്​. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ആണ് ആദ്യ തമിഴ് ചിത്രം.

January 20, 2021, 20:04 pm

Advertisement

Advertisement