13 Friday
December , 2019
12.00 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

ഷൂട്ടിങ് കാണാനും മറ്റും സെറ്റിൽ വരുന്ന ചിലർ ദുരുദ്ദേശ്യത്തോടെ സമീപിക്കാറുണ്ട്; നടി ധന്യ ബാലകൃഷ്ണ

November 17, 2019, 18:16 pm

സിനിമ സെറ്റിൽ നേരിടേണ്ടി വന്ന ദുരവസ്ഥകൾ വെളിപ്പെടുത്തി നടി ധന്യ ബാലകൃഷ്ണ. ഷൂട്ടിങ് കാണാനും അല്ലാതേയുമൊക്കെ സെറ്റിൽ വരുന്ന ചിലർ ദുരുദ്ദേശ്യത്തോടെ സമീപിക്കാറുണ്ടെന്ന് നടി പറഞ്ഞു. സിനിമയിൽ എത്തി ഇത്രയും വർഷങ്ങളായിട്ടും ഒരു തരത്തിലുള്ള മോശമായ അനുഭവം തനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ സെറ്റിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാവാറുണ്ട്. 

 

അപ്പോൾ തന്നെ താൻ അവരോട് തൽപര്യമില്ലെന്ന് പറയുകയാണ് ചെയ്യാറെന്നും ധന്യ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇത്തരം അനുഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് ഒരിക്കലും മറച്ചു വയ്ക്കരുത്. പെൺകുട്ടികൾ അത് തുറന്നു പറയാനുള്ള ധൈര്യം കാണിക്കണം. നോ പറയേണ്ടിടത്ത് നോ എന്നു തന്നെ പറയണം. അത്തരം സാഹചര്യത്തിൽ ആരും കൂടെ ഉണ്ടാവില്ല എന്ന ധാരണ തെറ്റാണ്. ആ സമയത്ത് ആരെങ്കിലുമൊക്കെ നമ്മുടെ കൂടെയുണ്ടാകുമെന്നും ധന്യ പറയുന്നു.

 

എഴാം അറിവ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലെത്തിയ ധന്യ പിന്നീട് തമിഴ്, തെലുങ്ക്, ഭാഷകളിലും വേഷമിട്ടു. ധ്യാൻ ശ്രീനിവാസൻ ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

November 17, 2019, 18:16 pm

Advertisement