11 Wednesday
December , 2019
11.27 AM
livenews logo
flash News
പൗരത്വ ഭേ​ദ​ഗതി ബില്ല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വംശീയ ശുദ്ധീകരണത്തിനുള്ള കേന്ദ്രത്തിന്റെ ക്രിമിനൽ ആക്രമണമെന്ന് രാഹുൽ ​ഗാന്ധി വി ടി ബൽറാം എംഎൽഎയുടെ പിതാവ് അന്തരിച്ചു ടാക്സ് സ്ലാബുകൾ കുറച്ച് ജിഎസ്ടി വരുമാനം വർധിപ്പിക്കാൻ കേന്ദ്രനീക്കം അമിത് ഷാ ചരിത്രക്ലാസിൽ ശ്രദ്ധിക്കാത്തതിന്റെ കുഴപ്പം: വിഭജന പ്രസ്താവനയ്ക്കെതിരേ ആഞ്ഞടിച്ച് ശശി തരൂർ വിവാദ പൗരത്വ ഭേ​ദ​ഗതി ബില്ല് ഇന്ന് രാജ്യസഭയിൽ ഖത്തറിൽ നാളെ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗള്‍ഫ്‌ ഉച്ചകോടി: റിയാദിലെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയെ സൗദി രാജാവ് സ്വീകരിച്ചു ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെം​ഗാർ പ്രതിയായ ഉന്നാവോ ബലാൽസം​ഗക്കേസിൽ ഡിസംബർ 16നു കോടതി വിധിപറയും പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ പ്രതിഷേധം: ത്രിപുരയിൽ രണ്ടുദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു ആസിഡ് ആക്രമണ ഇരയായി ദീപിക പദുക്കോൺ: ചാപാക് ട്രെയിലർ പുറത്തിറങ്ങി

കമൽഹാസനെതിരെ മാനസിക പീഡന പരാതിയുമായി നടി മധുമിത

September 08, 2019, 16:24 pm

ചെന്നൈ: നടന്‍ കമല്‍ഹാസനെതിരെ പീഡന പരാതി നല്‍കി നടി മധുമിത. ബിഗ് ബോസ് മൂന്നാം സീസണിലെ മുന്‍ താരം കൂടിയായ മധുമിത നടൻ മാനസികമായി പീഡിപ്പിച്ചെന്നു കാട്ടിയാണ് പരാതി നൽകിയത്.

 

കമല്‍ഹാസനു പുറമെ ബിഗ് ബോസിലെ മറ്റു മത്സരാര്‍ഥികള്‍ക്കെതിരേയും നടി പരാതി നല്‍കിയിട്ടുണ്ട്. കമല്‍ഹാസനും സഹ മത്സരാര്‍ഥികളും തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. ചെന്നൈ നസ്രത്ത്പേട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

 

തനിക്കു സഹ മത്സരാര്‍ഥികളില്‍ നിന്ന് മാനസിക പീഡനം നേരിട്ടപ്പോള്‍ കമല്‍ഹാസന്‍ മൗനം പാലിച്ചെന്നും അദ്ദേഹം പ്രശ്നത്തില്‍ ഇടപ്പെട്ടില്ലെന്നും മധുമിത പരാതിയില്‍ പറയുന്നു.

 

ബിഗ് ബോസ് തമിഴിന്റെ അവതാരകനാണ് കമല്‍ഹാസന്‍. മധുമിത ഈയിടെ ഷോയില്‍ നിന്ന് പുറത്തായിരുന്നു. ഷോയിലെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് മധുമിതയെ പുറത്താക്കിയത്.

 

സ്റ്റാര്‍ ഗ്രൂപ്പിന്റെ തമിഴ് ചാനലായ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസില്‍ സംവിധായകനും നടനുമായ ചേരന്‍, നടി ഫാത്തിമാ ബാബു, വനിത വിജയകുമാര്‍, സാക്ഷി അഗര്‍വാള്‍, അഭിരാമി വെങ്കിടാചലം, കവിന്‍, ഷെറിന്‍ തുടങ്ങി 12 താരങ്ങളാണ് മത്സരാര്‍ഥികള്‍.

September 08, 2019, 16:24 pm

Advertisement