26 Wednesday
February , 2020
11.26 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി; കൊല്ലപ്പെട്ടവരിൽ പിഞ്ചുകുഞ്ഞും ​ഗുജറാത്ത് മോഡൽ ഡൽഹിയിലെത്തി; ട്രംപിന്റെ സന്ദർശനവും ഡൽഹി കലാപവും ചേർത്തുവച്ച് ടെല​ഗ്രാഫിന്റെ മുൻപേജ് കലാപത്തിൽ പരിക്കേറ്റവർക്ക് ആശുപത്രിയിലെത്താനും അടിയന്തര ചികിൽസ നൽകാനും വഴിയൊരുക്കണമെന്ന് ഡൽഹി പോലിസിനോടു കോടതി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന്‍ അന്തരിച്ചു വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം തുടങ്ങിയത് ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രകോപന പ്രസം​ഗത്തിനു പിന്നാലെ ഡൽഹിയിലെ സംഘപരിവാര കലാപത്തിനിടെ മരിച്ചവരുടെ എണ്ണം 13 ആയി ഡൽഹിയിൽ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി; എഴുപതിലേറെ പേർക്ക് വെടിയേറ്റു ഡൽഹിയിൽ മുസ് ലിം പള്ളിയാക്രമിച്ച് കാവിക്കൊടി നാട്ടി സംഘപരിവാര ആക്രമണം ആഡ് ആന്റ് എം ഇന്റർനാഷനലിന് കമ്പനി ഓഫ് ദ ഇയർ പുരസ്കാരം ഈജിപ്ത് മുൻ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

പാ​ഷ​ന്‍ ഫ്രൂ​ട്ട് പ​റി​ക്കാ​ൻ ചെന്ന ആ​ദി​വാ​സി ബാ​ല​ന്‍റെ ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി തേ​ച്ച് അയൽവാസി


രാ​ജ​പു​രം (​കാ​സ​ർ​ഗോ​ഡ്):  പാ​ഷ​ന്‍ ഫ്രൂ​ട്ട് പ​റി​ക്കാ​നെ​ത്തി​യ ആ​ദി​വാ​സി ബാ​ല​നെ അയൽവാസി മ​ര്‍​ദി​ച്ച് ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി തേ​ച്ചു. ഒ​ട​യം​ചാ​ല്‍ ചെ​ന്ത​ളം മാ​ധ​വ​ന്‍റെ മ​ക​ന്‍ വി​ശാ​ലി (15)​നാ​ണ് മർദ​ന​മേ​റ്റ​ത്. കോ​ടോ​ത്ത് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് വിശാൽ.

 

സം​ഭ​വ​ത്തി​ൽ അ​യ​ല്‍​വാ​സി​യും ബി​എ​സ്എ​ന്‍​എ​ല്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​നു​മാ​യ ഉ​മേ​ശ​ന്‍റെ പേ​രി​ല്‍ പൊ​ലീ​സ് പ​ട്ടി​ക​വ​ര്‍​ഗ പീ​ഡ​ന വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. ഉ​മേ​ശ​ന്‍റെ പ​റ​മ്പി​ല്‍ നി​ന്ന് പാ​ഷ​ന്‍ ഫ്രൂ​ട്ട് എടുക്കാൻ പോ​യി​രു​ന്ന​താ​യി കു​ട്ടി​ പറഞ്ഞു. എ​ന്നാ​ല്‍ പ​ഴ​മൊ​ന്നും കി​ട്ടി​യി​ല്ല. തി​രി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ ഉ​മേ​ശ​ന്‍ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

 

ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്ന് സ്ത്രീ​ക​ളു​ടെ വ​സ്ത്ര​ങ്ങ​ള്‍ സ്ഥി​ര​മാ​യി മോ​ഷ്ടി​ക്കു​ന്ന​ത് താ​നാ​ണെ​ന്ന് ആ​രോ​പി​ച്ച് ഇ​രു ക​വി​ളി​ലും ത​ല​യി​ലും അ​ടി​ക്കു​ക​യും ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്തെന്ന് കുട്ടി പറയുന്നു. തു​ട​ര്‍​ന്ന് സി​റ്റൗ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ക​സേ​ര​യി​ല്‍ ബ​ല​മാ​യി പി​ടി​ച്ചി​രു​ത്തി​യ ശേ​ഷം വീ​ടി​ന​ക​ത്തു​നി​ന്ന് മു​ള​കു​പൊ​ടി കൊ​ണ്ടു​വ​ന്ന് മു​ഖ​ത്തും ക​ണ്ണി​ലും തേ​യ്ക്കു​ക​യാ​യി​രു​ന്നു​വെന്നും കുട്ടി മൊഴി നൽകി.

 

ഏ​റെ നേ​ര​മാ​യി​ട്ടും മ​ക​നെ കാ​ണാ​ത്ത​തി​നാ​ല്‍ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ അ​മ്മ​യാ​ണ് ഉ​മേ​ശന്‍റെ വീടിന്‍റെ സി​റ്റൗ​ട്ടി​ല്‍ ത​ന്നെ ത​ള​ര്‍​ന്നി​രി​ക്കു​ന്ന നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ട​ത്. രാ​ത്രി​ത​ന്നെ കു​ട്ടി​യെ പൂ​ടം​ക​ല്ലി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ നൽകി. ഇന്നലെ രാ​വി​ലെ​യാ​ണ് പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. കു​ട്ടി​യെ വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്.

October 09, 2019, 19:43 pm

Advertisement