5 Sunday
July , 2020
5.12 AM
livenews logo
flash News
എട്ടുപോലിസുകാരെ കൊന്ന ​ഗുണ്ടാനേതാവിന്റെ വീടും കാറുകളും മണ്ണുമാന്തിയന്ത്രം കൊണ്ട് തരിപ്പണമാക്കി യുപി പോലിസ് തൃണമൂൽ കോൺ​ഗ്രസ് കൗൺസിലർക്ക് വെടിയേറ്റു പൊലീസ് ജീപ്പിൽ യുവതിയുമായി കറങ്ങിയ സിഐയ്ക്ക് സസ്പെൻഷൻ മാസ്കിടാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ കൈയേറ്റം ചെയ്തു; യുപിയിൽ ബിജെപി നേതാവും മകനും അറസ്റ്റിൽ യുഎഇ വിമാനങ്ങൾക്ക്‌ ഇന്ത്യയിലിറങ്ങാനുള്ള വിലക്ക് നീക്കണമെന്ന് എം.കെ രാഘവൻ എം.പി സംസ്ഥാനത്ത് 240 പേർക്ക് കൊറോണ ബാധ; 209 പേർ രോഗമുക്തി നേടി ബേപ്പൂർ സ്വദേശി റിയാദിൽ കൊറോണ ബാധിച്ചു മരിച്ചു യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഉമ്മൻചാണ്ടിയല്ല; വ്യക്തമാക്കി കെ സുധാകരൻ മൂന്ന് ലക്ഷത്തിന്റെ സ്വർണ മാസ്ക് വച്ച് പൂനെ സ്വദേശി; പക്ഷേ ഫലപ്രാപ്തിയിൽ സംശയം യുഎഇയിൽ 716 പേർക്ക് കൊറോണ വൈറസ് ബാധ; 704 പേർക്ക് രോ​ഗമുക്തി

റിലയൻസ് ജിയോയും കോൾ-ഡാറ്റാ ചാർജ് വർധിപ്പിക്കുന്നു


ന്യൂഡൽഹി: കോൾ -ഡാറ്റാ ചാർജ് വർധിപ്പിക്കാൻ റിലയൻസ് ജിയോ തീരുമാനം. ഏതാനും ആഴ്ചകൾക്കുള്ളിൽ ചാർജ് വർധനവ് നിലവിൽ വരുമെന്ന് ജിയോ അധികൃതർ ചൊവ്വാഴ്ച അറിയിച്ചു. ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ ലിമിറ്റഡ് എന്നീ കമ്പനികൾ കോൾ, ഡാറ്റാ ചാർജ് വർധിപ്പിക്കുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയും ഇതേ കാര്യം പ്രഖ്യാപിച്ചത്.

ടെലികോം താരിഫുകളിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ട്രായിയുമായി ചർച്ചകൾ നടന്നുവരികയാണെന്നും ജിയോ വ്യക്തമാക്കി. ഉചിതമായ വർധനവ് മാത്രമേ ഉണ്ടാവൂ എന്നാണ് ജിയോ പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.


ഡിസംബർ ഒന്നുമുതലാണ് ഭാരതി എയർടെൽ, വോഡാഫോൺ-ഐഡിയ ലിമിറ്റഡ് പുതുക്കിയ ചാർജ് പ്രാബല്യത്തിൽകൊണ്ടുവരുന്നത്.

2019 സപ്തംബറിൽ അവസാനിച്ച സാമ്പത്തികപാദത്തിൽ ഇരു കമ്പനികൾക്കും 74000 കോടി രൂപയുടെ നഷ്ടം സംബന്ധിച്ചതായാണ് ബന്ധപ്പെട്ടവർ പറഞ്ഞത്.

November 19, 2019, 22:29 pm

Advertisement