12 Sunday
July , 2020
2.40 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

കൊറോണ: അഹമ്മദാബാദിൽ 377 പേർ മരിച്ച സിവിൽ ഹോസ്പിറ്റലിന്റെ സ്ഥിതി ദയനീയം- ​ഗുജറാത്ത് ഹൈക്കോടതി


അഹമ്മദാബാദ്: അഹമ്മദാബാദിൽ 377 പേർ കൊറോണ വൈറസ് ബാധിച്ചു മരിച്ച അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിന്റെ സ്ഥിതി അതി ദയനീയമാണെന്ന് ​ഗുജറാത്ത് ഹൈക്കോടതി. ആശുപത്രിയുടെ അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതെന്നും വേദനാജനകമാണെന്നും ജസ്റ്റിസുമാരായ ജെ ബി പാർദിവാല, ഐ ജെ വോറ എന്നിവർ അം​ഗങ്ങളായ ബെഞ്ച് വ്യക്തമാക്കി.

 

സംസ്ഥാനത്താകെ ആകെ നടന്ന മരണങ്ങളിൽ നല്ലൊരു പങ്കും അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിൽ ആണെന്നും കോടതി നിരീക്ഷിച്ചു. സിവിൽ ഹോസ്പിറ്റൽ രോ​ഗികളെ ശുശ്രൂഷിക്കാനുള്ളതാണെന്നും ഇതുവരെ നാം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിത് ഒരു തടവറയേക്കാൾ മോശമാണെന്നും കോടതി പറഞ്ഞു.

 

രോ​ഗീ പരിചരണത്തിന് ആശുപത്രിയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ആശുപത്രിയിൽ എന്താണ് നടക്കുന്നതെന്ന് വല്ല അറിവുമുണ്ടോയെന്നും കോടതി ആരോ​ഗ്യ മന്ത്രിയോട് വകുപ്പിലെ മറ്റ് ഉദ്യോ​ഗസ്ഥരോടും കോടതി ചോദിച്ചു.

 

 

May 24, 2020, 15:19 pm

Advertisement