18 Friday
September , 2020
11.48 AM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

കോവിഡ് ബാധിച്ചു മരിച്ച സുദാനി ദമ്പതികളുടെ ആറു മക്കൾക്ക് സഹായവുമായി അജ്മാൻ ഭരണാധികാരി ജീവിത, വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്തു


അജ്‌മാൻ : കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെ അനാഥരായി യുഎഇയിൽ കുടുങ്ങിയ ആറു സുദാനി സഹോദരങ്ങളെ സഹായിക്കാൻ അജ്മാൻ ഭരണാധികാരി രംഗത്ത്. ഇവരുടെ ജീവിത, വിദ്യാഭ്യാസ ചെലവുകൾ വഹിക്കുമെന്ന് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അറിയിച്ചു.

 

ഇസ്‌ലാമിക അധ്യാപനത്തിനും ദരിദ്രർക്ക് സഹായം നൽകുന്ന എമിറാത്തി പാരമ്പര്യത്തിനും അനുസൃതമായാണ് നടപടി. ഇവരുടെ താമസ, സ്‌കൂൾപഠന ചെലവുകൾ വഹിക്കുമെന്ന് ദാർ അൽബിർ സൊസൈറ്റി
നേരത്തെ അറിയിച്ചിരുന്നു. കൂടാതെ ചില പ്രാദേശിക ചാരിറ്റി കൂട്ടായ്‌മകളും സഹായ സന്നദ്ധതയുമായി വന്നിട്ടുണ്ട്.

 

ഷാർജ അൽ തവാൻ ഏരിയയിൽ കഴിഞ്ഞിരുന്ന സുദാനി കുടുംബത്തിലെ മാതാപിതാക്കളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഗൃഹനാഥൻ അലി അഹമ്മദ് അൽ ത്വയ്യിബ് (57) ഈയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഭാര്യ കോവിഡ് ബാധിച്ച് മരണപ്പെട്ട് 23 ദിവസത്തിനു ശേഷമായിരുന്നു  ഭർത്താവിന്റെ വിയോഗം.

 

പത്താം ക്ലാസ് വിദ്യാർഥി വഅദ് അലി അഹമ്മദ്, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന  ബതൂൽ, എട്ടാം ക്ലാസ് വിദ്യാർത്ഥി കമാലുദ്ദീൻ, ആറാം ക്ലാസിൽ പഠിക്കുന്ന സൈനബ്, ഒന്നാം ക്ലാസിൽ പഠിക്കുന്ന നൂർ അൽബയാൻ, കിന്റർഗാർട്ടനിൽ പഠിക്കുന്ന മുഹമ്മദ് എന്നിവരാണ് അനാഥരായത്.

 

ആറുപേരും ഇപ്പോൾ അജ്മാനിൽ കഴിയുന്ന പിതാവിന്റെ ബന്ധുവായ മുഹമ്മദ് ഹാഷിമിനൊപ്പമാണ് താമസം. ട്യൂഷൻ ഫീസ് കുടിശ്ശിക ആയതിനാൽ കുട്ടികൾ കഴിഞ്ഞ വർഷം സ്‌കൂളിലേക്ക് പോയിരുന്നില്ല.

 

May 21, 2020, 11:06 am

Advertisement

Advertisement