16 Thursday
July , 2020
11.34 PM
livenews logo
flash News
സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ‌‌അമിത് ഷായോട് റിയ ചക്രവർത്തി ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് വരവരറാവുവിന് കൊറോണ ബാധ പാലത്തായി കേസ്: തനിക്കൊന്നും പറയാൻ കഴിയില്ല; പ്രതിക്ക് ജാമ്യം കിട്ടിയതിൽ മുഖ്യമന്ത്രി തിരുവനന്തപുരം സ്വദേശി കുവൈത്തിൽ കൊറോണ ബാധിച്ചു മരിച്ചു സ്വർണക്കടത്ത് കേസ്: യുഎഇ അറ്റാഷെയ്ക്കും പങ്കെന്ന് സരിത്തിന്റെ അഭിഭാഷകൻ; വെളിപ്പെടുത്തൽ രാജ്യം വിട്ടതിന് പിന്നാലെ ശിവശങ്കറിനെ രക്ഷപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിന് സസ്പെൻഷൻ കേരളത്തിൽ ഇന്ന് കൊറോണ ബാധിച്ചത് 722 പേർക്ക് പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് പത്മരാജന് ജാമ്യം മുംബൈയിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണു; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

അല്‍ മുരൈഖി യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ്


ദോഹ: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസ് തന്‍റെ പ്രത്യേക ഉപദേശകനായി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ മുരൈഖിയെ നിയമിച്ചു. ഖത്തറിനും മുഹമ്മദ് അല്‍ മുരൈഖിക്കും വലിയ നേട്ടമാണ് പുതിയ നിയമനം.

 

ഐക്യരാഷ്ട്രസഭയും വ്യതസ്ത രാജ്യങ്ങളും സംഘടനകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും മറ്റു നിരവധി വിഷയങ്ങളിലും സെക്രട്ടറി ജനറലിനെ ഉപദേശിക്കുകയായിരിക്കും സെക്രട്ടറി ജനറലിന്റെ ഉത്തരവാദിത്തം എന്ന് ദോഹയിലെ ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ മുരൈഖിയുടെ ഓഫിസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. മറ്റു നിരവധി സുപ്രധാന ചുമതലകളും പ്രത്യേക ഉപദേഷ്ടാവിനുണ്ട്.

 

മേഖലയെയും ലോകത്തെയും ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ അല്‍ മുരൈഖിക്ക് സാധിക്കും. നയതന്ത്ര-ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ അല്‍ മുരൈഖിക്ക് നിരവധി വര്‍ഷത്തെ പരിചയമുണ്ട്. ഐക്യരാഷ്ട്രസഭയില്‍ നിയമിതനാകുന്നതിന് മുമ്പ് അദ്ദേഹം ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

 

January 20, 2020, 22:44 pm

Advertisement