28 Friday
February , 2020
10.38 AM
livenews logo
flash News
ഡൽഹിയിലെ സംഘപരിവാര കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി; നാലാഴ്ചയ്ക്കകം റിപോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ഖത്തറിലേക്കുള്ള പോസ്റ്റല്‍ സര്‍വീസ് ഉപരോധ രാജ്യങ്ങള്‍ പുനസ്ഥാപിച്ചു തിരച്ചിൽ അവസാനിപ്പിച്ചോളൂ, ദേവനന്ദ ഇനിയില്ല; കാണാതായ ബാലികയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി ഡൽഹി കൂട്ടക്കൊലയ്ക്കെതിരേ കോഴിക്കോട്ട് ഷഹീൻബാ​ഗ് സമരക്കാരുടെ വായ മൂടിക്കെട്ടി പ്രകടനം വംശഹത്യയുടെ പദാവലികൾ കലാപകാരികൾ ഏതുപാർട്ടിക്കാരായാലും വെറുതെവിടില്ല: കെജ്രിവാൾ മുസ്ലിം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ പ്രേംകാന്ത് ജീവനുമായി മല്ലിടുന്നു; മുസ്ലിം കുടുംബത്തിന് തുണയായി ഹിന്ദുകോളനി; ഡല്‍ഹിയില്‍ നിന്ന് ഇങ്ങനെയും വാര്‍ത്തകളുണ്ട് ഡൽഹി കലാപത്തിൽ മരണം 34 ആയി; കോൺ​ഗ്രസ് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി 'ട്രംപ് ഒന്ന് പൊയ്‌ക്കോട്ടെ, അതിന് ശേഷം അവര്‍ക്കുള്ള വടേം ചായേം കൊടുക്കുന്നുണ്ട്'; ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ മലപ്പുറത്തെ പൊലിസുകാരനെതിരെ പരാതി ബയാൻ പേക്ക് സമയുടെ പൂർണാനുമതി; ഫിനാബ്ലർ സൗദി അറേബ്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു

പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി


ലഖ്​നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടെ യുപിയിൽ നടന്ന അക്രമസംഭവങ്ങളിൽ കോടതി റിപ്പോർട്ട്​ തേടി. അലഹബാദ്​ ഹൈക്കോടതിയാണ്​ യുപി സർക്കാരിനോട്​ റിപ്പോർട്ട്​ തേടിയത്​. 

 

പ്രതിഷേധങ്ങൾക്കിടെയുണ്ടായ പൊലീസ്​ നടപടിക്കും അക്രമങ്ങൾക്കുമെതിരെ സമർപ്പിക്കപ്പെട്ട ഏഴ്​ ഹരജികൾ പരിഗണിച്ചാണ്​ കോടതിയുടെ ഉത്തരവ്​. സിഎഎ പ്ര​ക്ഷോഭങ്ങൾക്കിടെയുണ്ടായ പൊലീസ്​ നടപടിയെ സംബന്ധിച്ച്​ എത്ര പരാതികളാണ്​ രജിസ്റ്റർ ചെയ്​തിരിക്കുന്നതെന്ന്​ യുപി സർക്കാറിനോട്​ കോടതി ആരാഞ്ഞു.

 

പ്രതിഷേധങ്ങൾക്കിടെ ​കൊല്ലപ്പെട്ടവ​രുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്​ ബന്ധുക്കൾക്ക്​ കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഫെബ്രുവരി 17നകം ഇത്​ നൽകണമെന്നാണ്​ ഉത്തരവ്​. യുപിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ നടന്ന പൊലീസ് വെടിവയ്പിലും ആക്രമണത്തിലും 25ലധികം പേരാണ് കൊല്ലപ്പെട്ടത്.

January 27, 2020, 21:09 pm

Advertisement