30 Saturday
May , 2020
7.23 AM
livenews logo
flash News
ഹൃദയാഘാതം മൂലം വേങ്ങര സ്വദേശി ജിദ്ദയിൽ മരിച്ചു സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ മരിച്ചു ഡൽഹിയിൽ ഭൂകമ്പം സിനിമാ സെറ്റ് പൊളിക്കൽ; എഎച്ച്പി നേതാവ് പാലോട് ഹരിയേയും പ്രതി ചേർത്തു ക്വാറന്റൈന് ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: ​ഗ്ലോബൽ പ്രവാസി അസോസിയേഷൻ കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു ജോർജ് ഫ്ലോയ്ഡിനെ കൊന്ന മിന്നപൊളിസ് പോലിസിനെതിരേ പ്രതിഷേധം കനക്കുന്നു; നിരവധി കെട്ടിടങ്ങൾ ചാമ്പലാക്കി യുഎഇയിൽ ഇന്ന് 638 പേർക്ക് കൂടി കൊറോണബാധ സംസ്ഥാനത്ത് 62 പേർക്ക് ഇന്ന് കൊറോണ ബാധ മീററ്റ് മെഡിക്കൽ കോളജിൽ നിന്ന് കൊറോണ സാംപിളുകൾ കുരങ്ങൻമാർ തട്ടിക്കൊണ്ടുപോയി

അലനേയും താഹയേയും വെട്ടി പാർട്ടി; മാവോവാദി ബന്ധമുണ്ടെന്ന് സിപിഐഐം


കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും വെട്ടി പാർട്ടി. ഇരുവർക്കും മാവോവാദി ബന്ധമുണ്ടെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി. അതുകൊണ്ടുതന്നെ കേസില്‍ ഇടപെടില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. അന്വേഷണ സമിതി വിഷയം പരിശോധിക്കട്ടേയെന്നും അതിനുമുമ്പ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നുമാണ് സെക്രട്ടേറിയേറ്റിന്റെ നിലപാട്.

 

പ്രതികള്‍ക്ക് മാവോവാദി ബന്ധം ഉണ്ടെന്നും സ്ഥിതി ഗുരുതരമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നുവെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പറയുന്നു. അലനും താഹക്കുമെതിരെയുള്ള കേസ് യുഎപിഎ സമിതി തീരുമാനിക്കട്ടെ എന്നും സെക്രട്ടേറിയറ്റ് അറിയിച്ചു. അതേസമയം, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുന്നില്ലെന്നും സിപിഐഎം വ്യക്തമാക്കി. നേരത്തെ, ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് വാദിക്കുമ്പോഴും അലന്റെയും തഹയുടെയും ഒപ്പമാണെന്നായിരുന്നു സിപിഐഎം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോൾ നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ് പാർട്ടി.

 

അലനും താഹക്കും വേണ്ടി സിപിഐഎം തന്നെ അഭിഭാഷകനെ ഏര്‍പ്പാടാക്കിയിരുന്നു. അഭിഭാഷകന്റെ ഫീസും സിപിഐഎം തന്നെയാണ് നല്‍കിയത്. പാര്‍ട്ടി നേരിട്ട് നടത്തുന്ന കേസാണിതെന്നും ആശങ്ക വേണ്ടെന്നും ഇരുകുടുംബങ്ങള്‍ക്കും നേതാക്കള്‍ ഉറപ്പും നല്‍കിയിരുന്നു. കൂടാതെ, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ഒരു നിരപരാധിക്കുമെതിരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ലെന്നും അതിനാല്‍ ഈ നടപടി സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് നാലാം തീയതി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നിലപാടെടുത്തിരുന്നത്. ഇതും ഇപ്പോൾ മാറ്റി. 

 

യുഎപിഎ ചുമത്തിയത് തൽക്കാലം പിന്‍വലിക്കാനാകില്ല എന്ന നിലപാടിലേക്കാണ് പാര്‍ട്ടിയും സര്‍ക്കാരും ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. കോടതിയും അന്വേഷണ സംഘവും പ്രതികള്‍ക്കെതിരേ തെളിവുകള്‍ ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഇടപെട്ട് യുഎപിഎ പിന്‍വലിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. 

 

യുഎപിഎ ചുമത്തിയ കേസായതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് സ്വമേധയാ ഈ കേസ് ഏറ്റെടുക്കാന്‍ ആയേക്കും. അങ്ങനെയൊരു കേന്ദ്ര ഇടപെടല്‍ ഉണ്ടായാല്‍ അത് സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്ക് ഇടയാക്കും. മാവോവാദികള്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്ന ആക്ഷേപങ്ങള്‍ക്ക് രാജ്യത്താകമാനം ബിജെപി പ്രചാരണം നല്‍കിയേക്കാമെന്നും അതിനാല്‍ സൂക്ഷിച്ചുമാത്രം കൈകാര്യം ചെയ്യേണ്ട വിഷയമായതിനാല്‍ തൽക്കാലം യുഎപിഎ ചുമത്തിയത് പിന്‍വലിക്കേണ്ടതില്ലെന്നുമാണ് സെക്രട്ടറിയേറ്റിന്റെ നിലപാട്. 

November 08, 2019, 16:45 pm

Advertisement