24 Tuesday
November , 2020
6.18 PM
livenews logo
flash News
യോ​ഗിയെ ഭീഷണിപ്പെടുത്തിയെന്ന്; 16കാരനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ് ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും

ഷാർജ പുസ്തകമേള: പെരുമാൾ മുരുകന്റെ ആളണ്ടാപ്പക്ഷിയുടെ മലയാളം പതിപ്പ് പ്രകാശനം



ഷാർജ: ഷാർജ എക്സ്പോസെന്ററിലെ മുപ്പത്തിയൊൻപതാമത് രാജ്യാന്തര പുസ്തകമേളയിൽ തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ ആളണ്ടാപ്പക്ഷി എന്ന നോവലിന്റെ മലയാളം പതിപ്പ് ദുബയ് വാർത്തയുടെ മാനേജിങ് ഡയറക്ടർ നിസാർ സെയ്‌ദ് എയർമാസ്റ്റർ ഇന്റർനാഷണലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ  ഫിറോസ് അബ്ദുല്ലയ്ക്ക് നൽകി പ്രകാശനംചെയ്തു. ഇടമൺ രാജനാണ് പെരുമാൾ മുരുകന്റെ  നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ പ്രസാധകരായ ഒലിവ് പബ്ലിക്കേഷൻസിന്റെ പവലിയനിൽ വച്ചായിരുന്നു പ്രകാശനം. 

 

ബന്ധങ്ങളെ ബന്ധനമായി കാണാതെ പൊട്ടിപ്പോയ ബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള വലിയൊരു വായന വിസ്മയമാണ് ആളണ്ടാപ്പക്ഷി. കൂട്ടുകുടുംബത്തിന്റെ ബന്ധനത്തിൽ നിന്നും ബന്ധുക്കളുടെ നിർബന്ധത്തിനു വിധേയനായി നാടുവിട്ടുപോകേണ്ടിവരുന്ന ഒരു കർഷകകുടുംബത്തിന്റെ പോരാട്ടങ്ങളാണ് ഈ നോവലിന്റെ ഇതിവൃത്തം. 

 

പ്രവീൺ പാലക്കൽ പുസ്തകം പരിചയപ്പെടുത്തി. ഒലിവ് പബ്ലിക്കേഷൻ ഗൾഫ് കോ ഓഡിനേറ്ററും യുഎഇയിലെ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരി, ഒലിവ് പബ്ലിക്കേഷൻ മിഡിൽ ഈസ്റ്റ് ഓർഗനൈസർ അഷ്റഫ് അത്തോളി, ബഷീർ തിക്കോടി, ഷംസുദ്ധീൻ അൽഷംസ്, ഫൈസൽ അസ്‌വാക്ക്, മുനവർ വാളഞ്ചേരി ചിരന്തന സാംസ്കാരികവേദി പ്രസിഡന്റും ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, അഡ്വ.ശങ്കർ നാരായണൻ,  സാമൂഹ്യപ്രവർത്തകൻ കെ.ടി.പി ഇബ്രാഹിം, മുന്തിർ കൽപകഞ്ചേരി, ഹംസ കരിയാടൻ മാങ്കടവ് എന്നിവർ സന്നിഹിതരായിരുന്നു.

 

November 17, 2020, 21:28 pm

Advertisement

Advertisement