8 Wednesday
April , 2020
5.53 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

കോവിഡ് നിർദേശം ലംഘിച്ചു; അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത്


കൊല്ലം: കോവിഡ് 19ഉമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന്​ അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത്. കരുനാഗപ്പള്ളി അമൃതപുരി അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്​ ആലപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതരാണ്​ കരുനാഗപ്പള്ളി എസിപിക്ക് പരാതി നൽകിയത്​.

 

കോവിഡ് മുൻ കരുതലിന്റെ ഭാഗമായുള്ള സർക്കാർ നിർദേശങ്ങൾ പാലിക്കാതെ, വിദേശ അന്തേവാസികളുടെ വിവരങ്ങൾ മറച്ചുവച്ച അമൃതാനന്ദമയീ മഠത്തിനെതിരെ പരാതി നൽകാൻ ബുധനാഴ്ച ചേർന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. അതി​ന്റെ അടിസ്ഥാനത്തിലാണ് നടപടി.

 

മഠത്തിലെ 67 അന്തേവാസികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ദിവസങ്ങളോളം ആവശ്യപ്പെട്ടിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയില്ലെന്നാണ് പരാതി. ഒടുവില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടതിനു ശേഷമാണ് മഠം അധികൃതര്‍ ഇവരെ പരിശോധനകള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. പരിശോധനയ്ക്കുള്ള സാംപിള്‍ ശേഖരിച്ച ശേഷം സംശയമുള്ള 67 പേരെയും മഠത്തിന് പുറത്ത് എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു.

 

നിരന്തരം ആവശ്യപ്പെട്ടിട്ടും മഠം അധികൃതര്‍ വിവരങ്ങള്‍ കൈമാറിയില്ലെന്നും ഇന്ന് ആലപ്പാട് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെയും സ്ഥലം വാര്‍ഡ് മെംബറുടെയും ആരോഗ്യ സേന പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ 67 പേരെയും ആംബുലന്‍സ് വരുത്തി കൊറോണ ടെസ്റ്റിന് വിധേയരാക്കിയതായും ആലപ്പാട് ഗ്രാമപ്പഞ്ചായത്തംഗം ആര്‍ ബേബി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. 

March 26, 2020, 21:44 pm

Advertisement