9 Thursday
July , 2020
7.26 PM
livenews logo
flash News
339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം കൊറോണ: കിളിമാനൂർ സ്വദേശി ഒമാനിൽ മരിച്ചു

ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു


 

റിയാദ്: ആലപ്പുഴ സ്വദേശി റിയാദിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചു. ആലപ്പുഴ ഓച്ചിറ പ്രയാര്‍ കൊല്ലശ്ശേരി പടിറ്റതില്‍  ജലാലുദ്ദീൻ-റുഖിയ ദമ്പതികളുടെ മകൻ സലാം (47)ആണ് മരിച്ചത്. കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി സുവൈദി സുലൈമാൻ അൽ ഹബീബ് ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കുകയായിരുന്നു. ഇന്ന്‍ രാവിലെ ഹൃദയാഘാതം ഉണ്ടാകുയും പെട്ടന്ന് മരണം സംഭവിക്കുകയുമായിരുന്നു.

 

കണ്‍സ്ട്രഷന്‍ കമ്പനിയിലെ ‌ ജോലിക്കാരനായിരുന്നു. മൂന്ന് മാസം മുൻപ് നാട്ടിൽ പോവാനിരുന്ന സലാം സ്പോൺസറുടെ അഭ്യർഥന മാനിച്ച് ലീവ് നീട്ടുകയായിരുന്നു.

 

ഭാര്യ: ഷംന. മക്കൾ: ഷംനാൻ, ഷിഹാൽ. സലാമിന്റെ സഹോദരങ്ങൾ രണ്ടുപേർ സൗദിയിലുണ്ട്. ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് പ്രവര്‍ത്തകനായിരുന്നു. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിയാദില്‍ മറവുചെയ്യും.

 

May 26, 2020, 18:13 pm

Advertisement