15 Thursday
April , 2021
7.23 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

കാമാത്തിപുരയുടെ രാജ്ഞിയായി ആലിയ ഭട്ട്; ​ഗം​ഗുഭായി കത്തിയവാഡിയുടെ ടീസർ പുറത്തിറങ്ങി



സഞ്ജയ് ലീലാ ഭൻസാലി ചിത്രം ​ഗം​ഗുഭായി കത്തിയവാഡിയുടെ ടീസർ പുറത്തിറങ്ങി. ​കാമാത്തിപുരയിലെ മാഡമായിരുന്ന ​ഗം​ഗുഭായി കത്തിയവാഡിയുടെ കഥ പറയുന്ന ചിത്രത്തിൽ ആലിയഭട്ടാണ് കേന്ദ്രകഥാപാത്രമാവുന്നത്.

 

മുംബൈയിലെ ചുവന്നതെരുവിലെ വേശ്യാലയ ഉടമയായാണ് ആലിയഭട്ട് എത്തുന്നത്. രാഷ്ട്രീയക്കാരെയോ പൊലീസിനെയോ ഭയമില്ലാത്ത കരുത്തയായ കഥാപാത്രമാണ് ​ഗം​ഗുഭായ് കത്തിയവാഡി.

 

വെള്ള സാരി ചുറ്റിയും വട്ടപൊട്ടു ചാർത്തിയും ബെന്റ്ലി കാറിൽ വന്നിറങ്ങുന്ന ​ഗം​ഗുഭായിയെ ആണ് ടീസറിൽ കാണിക്കുന്നത്. എതിരാളികളെ അടിച്ചും തൊഴിച്ചും മേധാവിത്വം പുലർത്തുന്നുണ്ട് ​ഗം​ഗുഭായ് ടീസറിൽ.

 

ഹുസൈൻ സെയ്ദിയുടെ പുസ്തകമായ മാഫിയ ക്വീൻസ് ഓഫ് മുംബൈയിലെ ഒരു അധ്യായത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിനെതിരേ നേരത്തേ ​ഗം​ഗുഭായിയുടെ ബന്ധുക്കൾ കോടതിയെ സമീപിക്കുക പോലും ചെയ്തിരുന്നു.

 

February 24, 2021, 18:26 pm

Advertisement

Advertisement