18 Friday
September , 2020
1.32 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

പൊലീസിനെതിരെ വീണ്ടും ആരോപണം; സിംസ് സുരക്ഷാ പദ്ധതിയിലും ക്രമക്കേട്


തിരുവനന്തപുരം: കോടിക്കണക്കിനു വരുന്ന ഫണ്ട് വകമാറ്റിയതും തോക്കും ഉണ്ടകളും അടക്കം കാണാതായതും അടക്കം സിഎജി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകൾക്കു പിന്നാലെ പൊലീസിനെതിരെ വീണ്ടും ആരോപണം. കെൽട്രോണിനെ ഏൽപ്പിച്ചിരുന്ന പൊലീസിന്‍റെ സിംസ് പദ്ധതിയിലും ക്രമക്കേട് നടന്നെന്നാണ് പുതിയ കണ്ടെത്തൽ. ഇതോടെ പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിലും പാളിച്ചകള്‍ ഉണ്ടെന്നാണ് വ്യക്തമാവുന്നത്.

 

കേരള പോലീസ് പുതുതായി നടപ്പാക്കിയ വ്യവസായ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള സുരക്ഷാ സംവിധാനമായ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം ആണ് സിംസ് പദ്ധതി. മോഷണവും മറ്റും തടയാൻ സ്വകാര്യ സ്ഥാപനങ്ങളിൽ സിസി ടിവികളും സെർവറുകളും സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കുന്നതാണിത്.

 

പദ്ധതി നടത്തിപ്പ് കെൽട്രോണിനാണെന്നായിരുന്നു സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയും നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാൽ, ഗാലക്സോൺ ഇന്‍റർനാഷണൽ എന്ന സ്വകാര്യ കമ്പനിക്ക് നടത്തിപ്പ് ചുമതല നൽകിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ കമ്പനികളിൽ സ്ഥാപിക്കുന്നതും ഫീസ് വാങ്ങുന്നതും ഈ കമ്പനിയാണെന്നാണ് റിപ്പോർട്ട്. 

 

എല്ലാ സ്വകാര്യ കമ്പനികളോടും വ്യക്തികളോടും സിംസില്‍ പങ്കാളികളാകണമെന്ന് പോലീസ് ആവശ്യപ്പെടുകയും കെല്‍ട്രോണ്‍ ആണ് ഇത് നടപ്പാക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ സ്വകാര്യ കമ്പനിക്ക് നേട്ട മുണ്ടാക്കിക്കൊടുക്കുന്ന നിലപാടാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സിംസ് പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനി പ്രതിനിധികളും പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലും തുടരുന്നുണ്ട്. പൊലീസിലെ തന്നെ ചിലര്‍ കമ്പനിയുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ആരോപണമുണ്ട്.

February 13, 2020, 13:19 pm

Advertisement

Advertisement