26 Tuesday
May , 2020
11.37 PM
livenews logo
flash News
കൊറോണ: അമേരിക്കയിൽ മരണം ഒരുലക്ഷം കടന്നു സംഘപരിവാരകലാപ ഇരകളെ വേട്ടയാടി ഡൽഹി പോലിസും; പരാതിക്കാരോടു തെളിവു ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ സംസ്ഥാനത്ത് മടങ്ങിയെത്തുന്നവര്‍ക്ക് ഇനി ക്വാറന്റൈന്‍ സൗജന്യമല്ലെന്ന പ്രഖ്യാപനം പ്രതിഷേധാര്‍ഹം; പുന്നക്കന്‍ മുഹമ്മദലി വിദേശത്ത് നിന്ന് മടങ്ങി വരുന്നവർക്ക് ഇനി ക്വാറന്റൈൻ സൗജന്യമല്ല; പണം നൽകണമെന്ന് സർക്കാർ സിനിമാ സെറ്റ് തകർക്കൽ: പ്രതികൾക്കെതിരെ കാപ്പ ചുമത്തും; കാരി രതീഷ് 25ഓളം ക്രിമിനൽ കേസുകളിൽ പ്രതി അവരിൽ മഹാഭൂരിപക്ഷവും നാടണഞ്ഞിരുന്നെങ്കിൽ ഇന്നും ജീവിച്ചിരിക്കുമായിരുന്നു ഹെയര്‍ സലൂണിലെ രണ്ട് ജീവനക്കാരിൽ നിന്ന് 140 പേർക്ക് കോവിഡ് കൊറോണ: കണ്ണൂർ താഴേചൊവ്വ സ്വദേശി കുവൈത്തിൽ മരിച്ചു വയനാട് മൂന്നര വയസുകാരിക്ക് പീഡനം: ഝാർഖണ്ഡ് സ്വദേശി അറസ്റ്റിൽ ആലപ്പുഴ സ്വദേശി കൊറോണ ബാധിച്ച് റിയാദിൽ മരിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അർജുന്റെ വക 25 ലക്ഷം; നന്ദി പറഞ്ഞ് മുഖ്യമന്ത്രി


തിരുവനന്തപുരം: കേരളത്തിന്റെ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി തെന്നിന്ത്യൻ നടൻ അല്ലു അര്‍ജുൻ. സഹായം നൽകിയതിൽ അല്ലു അർജുന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

 

നാട്ടുകാരന്‍ അല്ലെങ്കിലും പ്രശസത തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആന്ധ്ര, തെലുങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാനിധിയിലേക്ക് സംഭവന നല്‍കിയതിന് ഒപ്പമാണ് താരം കേരളത്തിനോട് പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് അല്ലു അര്‍ജുന്‍ അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനം കൂടിയായിരുന്നു ഇന്ന്.

 

നേരത്തെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 50 ലക്ഷം രൂപ നൽകിയിരുന്നു.

April 08, 2020, 21:18 pm

Advertisement