18 Friday
June , 2021
4.39 AM
livenews logo
flash News
ഇന്ധന വില വര്‍ധനവിനെതിരെ ആര്‍എസ്പി നില്‍പ് സമരം പ്രവാസികളുടെ കുവൈത്ത് യാത്രാവിലക്ക് അവസാനിക്കുന്നു; ആഗസ്റ്റ് മുതല്‍ അനുമതി ലക്ഷദ്വീപിന് പിന്തുണ; പ്രവാസി കോഡിനേഷൻ കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം 22ന് ‘ലക്ഷദ്വീപില്‍ നിയമസഭ വേണം; ഞങ്ങള്‍ക്കെന്ത് വേണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’; നേടും വരെ സമരമെന്ന് എംപി മുഹമ്മദ് ഫൈസല്‍ ഡല്‍ഹി കലാപക്കുറ്റം; ജാമ്യം ലഭിച്ച പൗരത്വ പ്രക്ഷോഭകർ ജയിൽ മോചിതരായി ബിജെപി പ്രതിഷേധത്തിൽ പിടിച്ച ഡിവൈഎഫ്ഐ പ്ലക്കാര്‍ഡ് മോഷ്ടിച്ചത്: പൊലീസില്‍ പരാതി ബ്ലാക്ക് ഫം​ഗസ് ബാധിച്ച മൂന്നു കുട്ടികളുടെ കണ്ണുകൾ എടുത്തുകളഞ്ഞു നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ഐസിയുവിൽ ജിദ്ദ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി ഐഷയ്ക്ക് ആശ്വാസം; അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി

ശരീരം തളർന്ന അലോഷ്യസ് നാടണഞ്ഞു; തുടർ ചികിത്സയ്ക്കായി ആശുപതിയിലേക്ക് മാറ്റി


 

അബഹ: അബഹ ബല്ലസ്മാറിൽ പക്ഷാഘാതത്തെ തുടർന്ന് ശരീരം തളർന്ന് കിടപ്പിലായ അലോഷ്യസ് ജോസഫ് നാടണഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടലിനെ തുടർന്നാണ് കൊല്ലം ഇരവിപേരൂർ സ്വദേശിയായ അലോഷ്യസ് ജോസഫിന് നാട്ടിൽ പോവാൻ കഴിഞ്ഞത്.
 

കഴിഞ്ഞ ബുധനാഴ്ചയാണ്  ഇന്ത്യൻ സോഷ്യൽ ഫോറം അബഹ വെൽഫെയർ വിഭാഗത്തിൻറെ സഹായത്താൽ അലോഷ്യസിനെ ജിദ്ദ വഴി നാട്ടിലയച്ചത്. ഉടനെതന്നെ ചികിത്സയ്ക്കായി വീടിൻ്റെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിവിധ പരിശോധനകൾക്ക് ശേഷം ഹൃദയസംബന്ധമായ തുടർ ചികിത്സയ്ക്കായി കൊല്ലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്.

 

അലോഷ്യസ് ആറു വർഷം മുമ്പാണ് ജിസാനിൽ എത്തുന്നത്. സ്‌പോൺസറുമായി വാക്കു തർക്കത്തിലകപ്പെട്ടതിനെ തുടർന്നു മൂന്നു വർഷം മുമ്പ് ഇദ്ദേഹത്തെ ഹുറൂബാക്കിയിരുന്നു. പിന്നീട് അബഹയിലെ ബല്ലസ്മാറിലെത്തി പെയ്ൻ്റിങ് ജോലി ചെയ്തുകൊണ്ടിരിക്കെ പക്ഷാഘാതമുണ്ടാവുകയായിരുന്നു. പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾക്കു പോലും പ്രയാസപ്പെട്ട ഇദ്ദേഹത്തെ പരിചരിച്ചത് ജാർഖണ്ഡ് സ്വദേശി മുഖ്താർ അലിയായിരുന്നു.  

 

ചികിത്സാവശ്യാർഥവും ഇവിടുത്തെ നിയമ കുരുക്കുകൾ അഴിക്കുന്നതിനുമായി  ആദ്യഘട്ടങ്ങളിൽ പ്രദേശത്തെ സാമൂഹ്യ പ്രവർത്തകൻ എന്നവകാശപ്പെടുന്ന വേങ്ങര സ്വദേശി നാസർ ഇടപെടലുകൾ നടത്തിയിരുന്നു. ഒരു തവണ അദ്ദേഹം ആവശ്യപ്പെട്ട വലിയ തുക നൽകി നാട്ടിലേക്ക് അയക്കാനായി ജിദ്ദ വരെ കൊണ്ടുപോയെങ്കിലും യാത്ര മുടങ്ങി. ടിക്കറ്റും ടാക്സി ചാർജും ഉൾപ്പെടെ തുടർ നടപടികൾക്കായി വീണ്ടും വലിയ തുക നാസർ ആവശ്യപ്പെട്ടതോടെ നിരാശനായി ജിദ്ദയിൽ നിന്നും തിരിച്ചെത്തുകയായിരുന്നു.

 

പിന്നീട് ബന്ധപ്പെട്ടവർ വിഷയം സോഷ്യൽ ഫോറത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അബഹ നേതൃത്വം ബല്ലസ്മാറിൽ പോയി ഇദ്ദേഹത്തെ സന്ദർശിച്ചു. സോഷ്യൽ ഫോറം പ്രവർത്തകരുടെ  ശ്രമഫലമായി യാത്രാ രേഖകളും മറ്റും വളരെ കുറഞ്ഞ ദിവസത്തിനകം ശരിയാക്കി. ഖമീസ് മുശൈത്തിലെ പ്രവാസി പ്രമുഖൻ ലിജോ ജേക്കബ് വിമാന ടിക്കറ്റിനുവേണ്ട തുക കൈമാറി.

 

ഫെബ്രുവരി ഒൻപത് ചൊവ്വാഴ്ച രാത്രി സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ടും കോൺസുലേറ്റിൻ്റെ കമ്മ്യൂണിറ്റി വെൽഫയർ അംഗവുമായ ഹനീഫ് മഞ്ചേശ്വരം, സോഷ്യൽ ഫോറം വെൽഫയർ ഇൻ ചാർജ് മൊയ്തു കോതമംഗലം എന്നിവർ ബല്ലസ്മാറിലെത്തി രോഗിയെ അബഹയിലുള്ള ലോഡ്ജിലെത്തിച്ചു. പിറ്റേന്ന് ബുധനാഴ്ച പുലർച്ച അഞ്ച് മണിക്ക് അബഹ എയർപോർട്ടിൽ നിന്നും ജിദ്ദയിലേക്ക് അയച്ചു. സോഷ്യൽ ഫോറം ജിദ്ദ വെൽഫയർ ഇൻചാർജ്ജ്  അബു ഹനീഫ ജിദ്ദ എയർപോർട്ടിലെത്തി അലോഷ്യസിനെ സ്വീകരിക്കുകയും നാട്ടിലേക്കുള്ള വിമാനത്തിലേക്ക് കയറാൻ വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.

 

തുടർന്ന് നാട്ടിലെത്തിയ ഇദ്ദേഹത്തെ എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം അവരുടെ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റുകയുമാണുണ്ടായത്. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർക്കും നാട്ടിൽ സഹകരിച്ച എസ് ഡി പി ഐ പ്രവർത്തകർക്കും അലോഷ്യസ് ജോസഫിൻ്റെ കുടുംബം നന്ദിയറിയിച്ചു.

 

February 14, 2021, 19:43 pm

Advertisement

Advertisement