15 Thursday
April , 2021
6.43 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

56ാം പിറന്നാളിന് പിന്നാലെ സോഷ്യൽമീഡിയ ഉപേക്ഷിച്ച് ആമിർ ഖാൻ


തന്‍റെ 56-ാം പിറന്നാളിന് പിന്നാലെ സോഷ്യൽമീഡിയ ഉപേക്ഷിച്ച് ബോളിവുഡ് സൂപ്പര്‍താരം ആമിർഖാൻ. ഇന്നലെയായിരുന്നു താരത്തിന്റെ ജന്മദിനം. ഇന്നാണ് ആമിര്‍ ഖാന്‍ തന്‍റെയെല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചത്. 

 

ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു താരത്തിന്‍റെ പ്രഖ്യാപനം. 'നിങ്ങളുടെ ജന്മദിനാശംകള്‍ക്ക് നന്ദി; അവയെന്‍റെ ഹൃദയം നിറച്ചു, അതേസമയം ഇതായിരിക്കും സോഷ്യല്‍ മീഡിയയിലെ അവസാനത്തെ പോസ്റ്റ്'- ഫേസ്ബുക്കിലും ട്വിറ്ററിലും താരം കുറിച്ചു.

 

തന്‍റെ സിനിമകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അറിയിപ്പുകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇനിയും ലഭിക്കുമെന്നും ആമിര്‍ പോസ്റ്റ് അവസാനിപ്പിച്ചു പറഞ്ഞു. അതേസമയം, തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് നിരവധി ആരാധകര്‍ പോസ്റ്റിനു താഴെ കമന്‍റുമായി എത്തിയിട്ടുണ്ട്.

March 15, 2021, 20:51 pm

Advertisement

Advertisement