13 Thursday
August , 2020
11.13 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു



ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമിത്​ ഷാ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടെസ്റ്റ് നടത്തുകയായിരുന്നെന്നും തുടർന്ന് പോസിറ്റീവ് ആവുകയായിരുന്നു എന്നും അമിത് ഷാ കുറിച്ചു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അമിത് ഷാ പറഞ്ഞു.

 

ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം, ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയാണെന്നും  കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോണമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

 

‘‘കോവിഡിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന്​ ഞാൻ പരിശോധനയ്ക്ക്​ വിധേയനായി. കൊറോണ പോസിറ്റീവ്​ ആണെന്ന റിപ്പോർട്ട്​ വന്നു. എ​​ന്റെ ആരോഗ്യനില തൃപ്​തികരമാണ്​. എന്നാൽ ഡോക്​ടർമാരുടെ നിർദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന്​ അഭ്യർഥിക്കുന്നു​.’’- അമിത്​ ഷാ ട്വീറ്റ്​ ചെയ്​തു.

 

കോവിഡ് സ്ഥിരീകരിച്ച് യുപി സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമൽറാണി വരുൺ (62) മരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലൈ 18നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ, ബിജെപി നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കർണാടക സാംസ്കാരിക മന്ത്രി സി ടി രവിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

 

രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജയ്ക്ക് പങ്കെടുക്കേണ്ട പൂജാരിക്കും സ്ഥലത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന 16 പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

August 02, 2020, 17:35 pm

Advertisement

Advertisement