18 Friday
September , 2020
11.28 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

ഉംപുൻ ചുഴലിക്കാറ്റിൽ മരണം 95 ആയി



പശ്ചിമബം​ഗാളിൽ എഴുപതിലേറെ ജീവനുകൾ കവർന്ന് ബം​ഗ്ലാദേശിലെത്തിയ ഉംപുൻ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 95 ആയി. 1999നു ശേഷം രാജ്യത്തുണ്ടായ അതിശക്തമായ ചുഴലിക്കാറ്റായ ഉംപുൻ ബം​ഗ്ലാദേശിൽ അഴിഞ്ഞാടി. വീടുകൾ കാറ്റിൽ പറത്തിയ ഉംപുൻ വൻമരങ്ങൾ അടക്കം കടപുഴക്കി. വൈദ്യുതി തൂണുകളും മറ്റും കാറ്റിൽ നിലംപൊത്തി. തീരദേശമേഖലകളിൽ കൃഷിയിടങ്ങളും തകർന്നുതരിപ്പണമായി.

 

 

23 പേരാണ് ഇതുവരെ ബം​ഗ്ലാദേശിൽ മരിച്ചത്. ഒരുകോടിയിലേറെ പേരെ ബം​ഗ്ലാദേശിൽ ഉംപുൻ ബാധിക്കുമെന്നാണ് യുഎൻ കണക്കുകൂട്ടിൽ. അഞ്ചുലക്ഷത്തിലേറെ പേർക്ക് വീടു നഷ്ടമാകുമെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു. കൃത്യമായ കാലാവാസ്ഥ പ്രവചനം മുൻകൂട്ടി ലഭിച്ചതിനാലാണ് ഇത്തവണ മരണം കുറഞ്ഞതെന്നാണ് വിലയിരുത്തൽ. തീരദേശ മേഖലകളിൽ നിന്ന് ലക്ഷക്കണക്കിനു പേരെ വളരെ നേരത്തേ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.

 

 

 

May 22, 2020, 20:10 pm

Advertisement

Advertisement