25 Saturday
January , 2020
5.47 PM
livenews logo
flash News
മാസങ്ങളായി ഭക്ഷണമില്ല; പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊല്ലാനാണ് മഠത്തിന്റെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര വുഹാൻ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; ചൈനയിൽ മരണം 41 ആയി ഫാത്തിമയുടെ ആത്മഹത്യ മാർക്ക് കുറഞ്ഞതിലെ മനോവിഷമം മൂലമെന്ന് ഐഐടി റിപ്പോർട്ട്; അധ്യാപകർക്ക് ക്ലീൻചിറ്റ് പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ്

ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍

September 11, 2019, 09:30 am

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മകനും അടക്കമുള്ള തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെ വീട്ടുതടങ്കലില്‍ അടച്ചു. ജഗന്‍ മോഹന്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ നടക്കുന്ന പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കുന്നത് തടയുന്നതിനു വേണ്ടിയാണ് ഇവരെ വീട്ട്തടങ്കലില്‍ അടച്ചിരിക്കുന്നത്.

 

ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം 8 ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. വൈഎസ്ആര്‍കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വന്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതു പൊളിക്കാനാണ് നേതാക്കളെയെല്ലാം വീട്ടുതടങ്കലില്‍ അടച്ചതെന്നാണ് റിപോര്‍ട്ട്.

 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎയ്ക്കു വേണ്ടി രാജ്യത്തുടനീളം സഞ്ചരിച്ച് സഖ്യസാധ്യതകള്‍ക്ക് ചര്‍ച്ച നടത്തിയത് ചന്ദ്രബാബു നായിഡുവായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടി പരാജയപ്പെടുകയായിരുന്നു.

 

September 11, 2019, 09:30 am

Advertisement